കൽപറ്റ: ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് പുനരധിവാസം വൈകുന്നതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നടത്തിയ കലക്ടറേറ്റ് മാർച്ചിൽ സംഘർഷം. 5 തവണ ലാത്തിച്ചാർച്ച് നടത്തിയ പൊലീസ് കണ്ണീർ വാതകവും പ്രയോഗിച്ചു.
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അമൽ ജോയിക്കുൾപ്പെടെ ലാത്തിച്ചാർജിൽ പരുക്കേറ്റു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജഷീർ പള്ളിവയലിനെ പൊലീസ് വളഞ്ഞിട്ടു മർദിച്ചു. നിരവധി പ്രവർത്തകർക്ക് മർദനേറ്റു.പ്രവർത്തകർ ബാരിക്കേഡ് തള്ളിയിടാൻ ശ്രമിച്ചതോടെയാണ് സംഘർഷം ഉടലെടുത്തത്. കല്ലേറുമുണ്ടായി. കലക്ടറേറ്റിന്റെ രണ്ടാം ഗെയ്റ്റ് തള്ളിത്തുറക്കാൻ ശ്രമിച്ചതോടെ സംഘർഷം രൂക്ഷമായി.
ഇതിനിടെ ഒരു പ്രവർത്തകന് മർദനമേറ്റു. തുടർന്ന് കലക്ടറേറ്റിന് മുന്നിലെ ദേശീയപാതയിൽ പ്രവർത്തകരും പൊലീസും ഏറ്റുമുട്ടി. ഇതോടെ ഗതാഗതം സ്തംഭിച്ചു. പതിനഞ്ചിലധികം പ്രവർത്തകർക്ക് പരുക്കേറ്റിട്ടുണ്ട്. രണ്ട് മണിക്കൂറോളം പ്രവർത്തകരും പൊലീസും തമ്മിൽ ഏറ്റമുട്ടി.
എത്ര അടിച്ചൊതുക്കാൻ ശ്രമിച്ചാലും സമരം നിർത്താൻ സാധിക്കില്ലെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാർ പറഞ്ഞു. പരുക്കേറ്റ പ്രവർത്തകരെ ആശുപത്രിയിലേക്ക് മാറ്റുകയാണ്. നിരവധി പ്രവർത്തകർ പിരിഞ്ഞുപോകാൻ തയാറാകാതെ സ്ഥലത്ത് തുടരുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.