അടൂർ: പ്ലസ്ടു വിദ്യാർഥിനിയുടെ മരണത്തിൽ വിദ്യാർഥി അറസ്റ്റിൽ.
വണ്ടാനം മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച പതിനേഴുകാരി അഞ്ചുമാസം ഗർഭിണിയാണെന്നുള്ള കണ്ടെത്തലിനെത്തുടർന്നാണ് ഹയർസെക്കൻഡറി വിദ്യാർത്ഥി. നൂറനാട് എരുമക്കുഴി അഖിൽ ഭവനിൽ എ അഖിൽ (18)നെയാണ് അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. അന്വേഷണത്തിൽ ഇയാൾക്ക് പ്രായപൂർത്തിയായതായി പൊലീസ് പറഞ്ഞു. ഗർഭം ധരിച്ചുവെന്നത് ശാസ്ത്രീയമായി തെളിയിക്കേണ്ടതിനാൽ വിദ്യാർത്ഥിയുടെ രക്തസാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.
ഗർഭസ്ഥശിശുവിൻ്റെ ഡിഎൻഎ സാമ്പിളുകൾ നേരത്തെ തന്നെ ശേഖരിച്ച് സൂക്ഷിച്ചിരുന്നു. കഴിഞ്ഞ ദിവസം വിദ്യാർത്ഥിയെ പൊലീസ് വിളിച്ച് ചോദ്യം ചെയ്തു. യുവാവിൻ്റെ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. പണിക്ക് ആലപ്പുഴ വണ്ടാനം കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയ തിങ്കളാഴ്ചയാണ് മരിച്ചത്. തുടർന്ന് കുട്ടി മരിച്ചതിലെ ദുരൂഹത നീക്കാൻ നടത്തിയ മൃതദേഹം പരിശോധനയിൽ അഞ്ചുമാസം ഗർഭിണിയാണെന്ന് കണ്ടെത്തിയിരുന്നു.
ആദ്യം അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു പിന്നീട് ഇതിലേക്ക് പോക്സോ വകുപ്പ് കൂടി ചേർത്തു. കഴിഞ്ഞ ദിവസം വിദ്യാർത്ഥിനിയുടെ ബാഗിൽ നിന്നും ഒരു കത്ത് ലഭിച്ചിരുന്നു. താൻ ഗർഭിണിയാണെന്ന വിവരം കുട്ടിക്ക് അറിയാമായിരുന്നു എന്ന് കത്തിൽ സൂചന നൽകുന്നുണ്ട്. ഇതോടെ കുട്ടിയുടെ മരണം ആത്മഹത്യയാണെന്ന സംശയം ബലപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.