മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കനത്ത തോൽവിക്ക് പിന്നാലെ പാർട്ടി പ്രവർത്തകർക്ക് നിർദ്ദേശവുമായി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.
ഫലങ്ങളിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് കടുത്ത തീരുമാനങ്ങൾ എടുക്കുകയും പോരായ്മകൾ ഇല്ലാതാക്കുകയും വേണമെന്ന് ഖാർഗെ പറഞ്ഞു. എഐസിസി ആസ്ഥാനത്ത് നടന്ന പ്രവർത്തക സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇവിഎമ്മുകൾ തെരഞ്ഞെടുപ്പ് പ്രക്രിയയെ സംശയാസ്പദമാക്കിയിട്ടുണ്ടെന്ന് താൻ വിശ്വസിക്കുന്നു.
രാജ്യത്ത് സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷൻ ഭരണഘടനാപരമായ ഉത്തരവാദിത്തമാണെന്നും ഖാർഗെ പറഞ്ഞു. പാർട്ടിയിലെ ആഭ്യന്തര കലഹങ്ങൾക്കെതിരെയും ഖാർഗെ ആഞ്ഞടിച്ചു. ഒത്തൊരുമില്ലായ്മയും സ്വന്തം പാർട്ടി നേതാക്കൾക്കെതിരായ പ്രസ്താവനകളും പാർട്ടിക്ക് ദോഷം ചെയ്യുന്നുവെന്നായിരുന്നു ഖാർഗെ പറഞ്ഞത്.
'നാം അച്ചടക്കം കർശനമായി പാലിക്കേണ്ടത് പ്രധാനമാണ്. എല്ലാ സാഹചര്യങ്ങളിലും നമ്മൾ ഒറ്റക്കെട്ടായി നിൽക്കണം. പാർട്ടിയുടെ വിജയം നമ്മുടെ വിജയവും തോൽവിയും പരാജയമാണെന്ന് എല്ലാവരും ചിന്തിക്കണം. പാർട്ടിയുടെ ശക്തിയാണ് നമ്മളുടെ ശക്തിയും.'- ഖാർഗെ പറഞ്ഞു.
'ഇന്ത്യ സഖ്യത്തിലെ പാർട്ടികൾ നാല് സംസ്ഥാനങ്ങളിൽ രണ്ടിലും സർക്കാർ രൂപീകരിച്ചു. പക്ഷേ നമ്മളുടെ പ്രകടനം പ്രതീക്ഷിച്ചതിലും താഴെയായിരുന്നു. ഭാവിയിൽ ഇത് പാർട്ടിക്ക് വെല്ലുവിളിയാണ്. ഫലങ്ങളിൽ നിന്ന് നാം പാഠം ഉൾക്കൊണ്ട് സംഘടനാ തലത്തിൽ നമ്മുടെ എല്ലാ ബലഹീനതകളും പോരായ്മകളും തിരുത്തണം. ഈ ഫലങ്ങൾ നമ്മൾക്കുള്ള സന്ദേശമാണ്.'- ഖാർഗെ കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.