മുംബൈ: മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ തൻ്റെ ബാഗുകൾ പരിശോധിച്ചെന്ന് ശിവസേന (യുബിടി) നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉദ്ദവ് താക്കറെ.
പ്രചാരണത്തിനായി യവത്മാൽ ജില്ലയിലെത്തിയപ്പോഴാണ് സർക്കാർ ഉദ്യോഗസ്ഥർ ബാഗുകൾ പരിശോധിച്ചത്. ഇത്തരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മറ്റ് മുതിർന്ന നേതാക്കളുടെയും ബാഗുകൾ പരിശോധിക്കുമോയെന്ന് താക്കറെ ചോദിച്ചു. വാണിയിൽ ഹെലികോപ്റ്ററിൽ പറന്നിറങ്ങിയപ്പോഴാണ് നിരവധി സർക്കാർ ഉദ്യോഗസ്ഥരെത്തി ബാഗുകൾ പരിശോധിച്ചത്. തുടർന്ന് ഉദ്യോഗസ്ഥരുടെ തിരിച്ചറിയൽ കാർഡുകൾ പരിശോധിക്കാൻ താക്കറെ പ്രവർത്തകരോട് ആവശ്യപ്പെട്ടു.
സംഭവത്തിൽ തനിക്ക് ഉദ്യോഗസ്ഥർ വിരോധമൊന്നുമില്ലെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. അവർ അവരുടെ ഉത്തരവാദിത്തമാണ് നിറവേറ്റുന്നത്. ഞാൻ എൻ്റെ ഉത്തരവാദിത്തവും നിർവഹിക്കും. പക്ഷെ, എൻ്റെ ബാഗുകൾ പരിശോധിച്ചത് പോലെ നിങ്ങൾ മോദിയുടെയും അമിത് ഷായുടെയും ബാഗുകൾ പരിശോധിക്കുമോ? മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെയും അജിത് പവാറിൻ്റെയും ദേവേന്ദ്ര ഫഡ്നാവിസിൻ്റെയും ബാഗുകൾ ഈ രീതിയിൽ പരിശോധിക്കുമോ എന്നും താക്കറെ ചോദിച്ചു.
ഇത്തരം കാര്യങ്ങളൊക്കെ നടക്കുന്നുണ്ട്. എന്നാൽ, ഇത് ജനാധിപത്യപരമായി ഞാൻ കാണുന്നില്ല, ഇത് ജനാധിപത്യമാകില്ല. ജനാധിപത്യത്തിൽ ആരും വലുതോ ചെറുതോ അല്ല. ഭരിക്കുന്ന മുന്നണിയുടെ നേതാക്കളുടെ ബാഗുകൾ തെരഞ്ഞെടുപ്പ് നടന്നില്ലെങ്കിൽ ശിവസേന (യുബിടി) പ്രവർത്തകരും മഹാ വികാസ് അഘാഡി സഖ്യത്തിലെ മറ്റ് പാർട്ടികളും അവരെ പരിശോധിക്കും. ഇത്തരം സന്ദർഭങ്ങളിൽ പൊലീസും തെരഞ്ഞെടുപ്പ് കമ്മീഷനും ഇടപെടരുത്.
കാരണം ഭരണകക്ഷിയിലെ നേതാക്കൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വരുമ്പോൾ അവരുടെ ബാഗുകൾ പരിശോധിക്കാൻ വോട്ടർമാർക്ക് അവകാശമുണ്ടെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.നവംബർ 20നാണ് മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ്. 288 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.