ഇസ്രായേലിനെ ഉന്നം വച്ച് ഹിസ്ബുള്ളയുടെ റോക്കറ്റ് വർഷം; 7 പേർക്ക് പരിക്ക്

ഇസ്രായേലിനെ ഉന്നം വച്ച് ഹിസ്ബുള്ളയുടെ റോക്കറ്റ് വർഷം, 7 പേർക്ക് പരിക്ക്, നിരവധി കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും തീപിടിച്ചു. 

വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കുന്നതിനിടെ ഹിസ്ബുള്ളയുടെ റോക്കറ്റാക്രമണം  ഇസ്രായേലിൽ നടന്നത്. ഏഴ് പേർക്ക് പരിക്ക് പറ്റിയതായി ഇസ്രായേൽ സൈന്യം അറിയിച്ചു. 

വടക്കൻ ഇസ്രായേലിലേക്ക് ഹിസ്ബുള്ള165 ലധികം റോക്കറ്റുകൾ തൊടുത്തുവിട്ടതായി ഐഡിഫ് അറിയിച്ചു. ഇസ്രയേലിനെതിരെ തങ്ങൾ കനത്ത ആക്രമണം നടത്തിയതായി ഹിസ്ബുള്ളയും അവകാശപ്പെട്ടിരുന്നു. ഗലീലിക്ക് നേരെ മാത്രം 50 ഓളം റോക്കറ്റുകളാണ് ഹിസ്ബുള്ള തൊടുത്തുവിട്ടത്. അവയിൽ ചിലത് വ്യോമ പ്രതിരോധ സംവിധാനം തടഞ്ഞുവെങ്കിലും നിരവധി റോക്കറ്റുകൾ കാർമീൽ പ്രദേശത്തും സമീപ നഗരങ്ങളിലും പതിച്ചു. 

ഇസ്രായേലിലെ വിവിധ നഗരങ്ങളിൽ റോക്കറ്റുകൾ പതിച്ച് കെട്ടിടങ്ങൾക്ക് തീ പിടിക്കുകയും നിരവധി കാറുകൾ കത്തി നശിക്കുകയും ചെയ്തു. വടക്കൻ ഇസ്രായേലിലെ കാർമിയേൽ സെറ്റിൽമെൻ്റിലെ പാരാട്രൂപ്പർ ബ്രിഗേഡിൻ്റെ പരിശീലന താവളം ആക്രമിച്ചതായും ഹിസ്ബുള്ള അവകാശപ്പെട്ടു. ഇസ്രായേൽ നഗരങ്ങളിൽ റോക്കറ്റുകൾ പതിച്ച് തീ ആളിക്കത്തുന്ന വീഡിയോ  സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെട്ടു. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !