കോട്ടയം;പാലാ ഈരാറ്റുപേട്ട റൂട്ടിൽ കെഎസ്ആർടിസി ഉൾപ്പെടെയുള്ള ബസുകളുടെ അമിത വേഗം കൊണ്ട് പൊറുതിമുട്ടി പൊതുജനങ്ങൾ,ദിവസേന നൂറുകണക്കിന് സ്വകാര്യ വാഹനങ്ങൾ കടന്നുപോകുന്ന പാലാ ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി റൂട്ടിൽ അശ്രദ്ധമായി ബസ് ഓടിച്ച് സംഭവിക്കുന്ന അപകടങ്ങൾ നിരവധിയാണ്.
കാറുകൾക്കും ഇരുചക്ര വാഹനങ്ങൾക്കും സൈഡ് നൽകാതെയും സ്റ്റോപ്പുകളിൽ കൃത്യമായി നിർത്താതെയും വലിയ ശബ്ദത്തിൽ ബസിനുള്ളിൽ പാട്ടുവെച്ചും ജനങ്ങളേയും മറ്റ് വാഹന യാത്രക്കാരുടെയും ജീവൻ അപകടപെടുത്തുന്ന തരത്തിലുമാണ് സ്വകാര്യ ബസുകളുടെ മത്സരയോട്ടം.അമിത വേഗവും മത്സരയോട്ടവും കാരണം കഴിഞ്ഞ ഒക്ടോബർ 19 ന് പാലാ ഈരാറ്റുപേട്ട റൂട്ടിൽ പനയ്ക്കപ്പാലത്ത് ഇരുചക്ര വാഹനത്തിൽ സ്വകാര്യ ബസ് ഇടിച്ചു കയറി പാലാ കരൂർ സ്വദേശി വിപിൻ, (37) എന്ന യുവാവ് മരണപ്പെടുകയും മേലമ്പാറ സ്വദേശി ശ്രീകാന്ത് ആർ നായർ എന്ന യുവാവിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.അന്ന് ഒരാളുടെ ജീവനെടുത്ത ആനകെട്ടിപറമ്പിൽ (Kl 35 G 8283) എന്ന ബസ് വീണ്ടും യാത്രക്കാരുടെ ജീവന് പുല്ലുവില കല്പിച്ചുകൊണ്ടാണ് നിരത്തിലോടുന്നത് എന്ന് യാത്രക്കാർ തന്നെ പറയുന്നു.
നിരവധി യാത്രക്കാരും സ്കൂൾ കുട്ടികളും യാത്രചെയ്യുന്ന വേളയിൽ ഒരു ചെവിയിൽ ഫോണിൽ സംസാരിച്ചു കൊണ്ട് ബസ് ഓടിക്കുന്ന ഡ്രൈവറുടെ വിഡിയോ ദൃശ്യങ്ങളടക്കം യാത്രക്കാർ പകർത്തുന്നത് ബസ് ജീവനക്കാരും ഡ്രൈവറും കണ്ടിട്ടും യാത്രക്കാരെ വെല്ലുവിളിച്ചുകൊണ്ടാണ് പിന്നീടും യാത്രതുടർന്നത് എന്ന് യാത്രക്കാർ പറയുന്നു,സംഭവത്തിൽ ഡ്രൈവർക്കെതിരെയും ബസ്സിനെതിരെയും ബദ്ധപ്പെട്ടവർക്ക് പരാതി നൽകുമെന്നും യാത്രക്കാർ അറിയിച്ചു,
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.