ബിജെപിക്ക് കനത്ത തിരിച്ചടി; മണിപ്പൂരിൽ സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് എൻപിപി

മണിപ്പൂർ: മണിപ്പൂരിൽ ബിജെപിക്ക് കനത്ത തിരിച്ചടി. എൻപിപി ബിരേൻ സിംഗ് സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു.

മണിപ്പൂരിലെ പ്രതിസന്ധി പരിഹരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് നാഷണൽ പീപ്പിൾ പാർട്ടി പ്രസ്ഥാവനയിൽ പറഞ്ഞു. ബിജെപി ദേശീയാധ്യക്ഷൻ ജെ.പി. ദേശീയാധ്യക്ഷ കത്തിലൂടെയാണ് എൻപിപി നിലപാട് വ്യക്തമാക്കിയത്.സംഘർഷം തടയുന്നതിലും കലാപാന്തരീക്ഷം സാധാരണ നിലയിലായതിലും ബീരാൻ സിംഗ് സർക്കാർ പൂർണമായി പരാജയപ്പെട്ടതിനാൽ സർക്കാരിന് ഇനി പിന്തുണ ലഭിച്ചില്ലെന്നാണ് എൻപിപി കത്തിൽ വ്യക്തമാക്കുന്നത്.

അതേസമയം മണിപ്പൂരിൽ തുടരുന്ന വംശീയ കലാപം ആളിക്കത്തുകയാണ്.ജിരിബാമിൽ മെയ്തിവിഭാഗക്കാരായ ആറുപേരെ കൊലപ്പെടുത്തിയതിന് പിന്നാലെ മെയ്തി ഭൂരിപക്ഷ മേഖലയായ ഇൻഫോയിൽ സംഘർഷം രൂക്ഷമായി.മുഖ്യമന്ത്രി ബിരേൻ സിംഗിൻ്റെ വീടിന് നേരെ ആക്രമണമുണ്ടായി. മറ്റ് മന്ത്രിമാരുടെയും വീടുകളിലെയും ആരാധനാലയങ്ങളും വാഹനങ്ങളും അക്രമികൾ തകർക്കുകയാണ്. വീടുകൾ അഗ്നിക്കിരയാക്കിയതുൾപ്പെടെയുള്ള കേസുകളിൽ നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്തു.. 

അക്രമങ്ങൾ നടക്കുന്ന പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിരോധനാജ്ഞയും തുടരുന്നു.ഏഴ് ജില്ലകളിൽ ഇൻറർനെറ്റിനും നിരോധനം ഏർപ്പെടുത്തി.സുരക്ഷാ സേനക്ക് പ്രത്യേക അധികാരം നൽകിയത് കുക്കികളെ ലക്ഷ്യം വെച്ചാണെന്ന ആരോപണമാണുയരുന്നത്.സംഘർഷം രൂക്ഷമായിട്ടും സമാധാനം പുനസ്ഥാപിക്കാൻ ബീരേൻ സിങ് സർക്കാരിന് കഴിയുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. 

മണ്ണിപ്പൂരിൽ സ്ഥിതിഗതികൾ കേന്ദ്രസർക്കാരിനെതിരെ ഡൽഹിയിൽ പ്രതിഷേധം രൂക്ഷമായി.കൂടുതൽ മേഖലകളിലേക്ക് സംഘർഷം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ പ്രധാനമന്ത്രി അടിയന്തരമായി മണിപ്പൂർ സന്ദർശിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !