തിരുവനന്തപുരം;കാട്ടാക്കടയിൽ കാലപ്പഴക്കത്തെത്തുടർന്ന് സ്കൂൾ കെട്ടിടം തകർന്നുവീണു,ഇന്ന് വൈകുന്നേരത്തോടെ പെയ്ത ശക്തമായ മഴയിൽ പൂഴനാട് യു പി സ്കൂള്‍ കെട്ടിടത്തിൻ്റെ ഒരു ഭാഗമാണ് തകർന്നു വീണത്.
ഞായറാഴ്ച്ച ആയതിനാലും സ്കൂൾ അവധി ദിവസമായതിനാലും വൻ ദുരന്തമാണ് ഒഴിവായത്,വാര്‍ഡ് മെമ്പര്‍ മഞ്ജു സുരേഷിന്റെ വീടിനോട് ചേര്‍ന്നുള്ള ശവക്കല്ലറയുടെയും കോഴിക്കൂടിന്റയും മുകളിലേക്കാണ് സ്കൂൾ കെട്ടിടം തകർന്നു വീണത് സംഭവത്തിൽ വളർത്തു കോഴികൾ മുഴുവൻ ചത്തതായും സമീപ വാസികൾ പറഞ്ഞു,കാലപ്പഴക്കം ചെന്ന സ്കൂളിന്റെ ശോചനീയാവസ്ഥ നേരത്തെ തന്നെ മാനേജരുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നതായും എന്നാൽ കാര്യക്ഷമമായ പ്രവർത്തനങ്ങളോ നടപടികളോ സ്കൂൾ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്നും വാർഡ് മെമ്പർ മഞ്ജു സുരേഷ് ആരോപിക്കുന്നു,
കനത്ത മഴ ജില്ലയിലെ വിവിധയിടങ്ങളിൽ നാശം വിതയ്ക്കുന്ന സാഹചര്യത്തിൽ ആവശ്യമായ നടപടികൾ അടിയന്തരമായി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും മഞ്ജു കൂട്ടിച്ചേർത്തു,





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.