ഏനാത്ത്: കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുന്നതിനിടെ ഉപദ്രവിക്കാൻ ശ്രമിക്കുകയും ജനൽ വഴി ചാടി രക്ഷപെടാൻ ശ്രമിക്കുകയും ചെയ്തയാളെ യുവതി പിന്നാലെയോടി പിടികൂടി.
വ്യാഴാഴ്ച ഏഴോടെ അടൂരിൽനിന്ന് കൊട്ടാരക്കരയിലേക്കുള്ള കെഎസ്ആർടിസി ബസിൽ, അടൂരിനും പുതുശേരി ഭാഗത്തിനും ഇടയിൽവച്ചാണ് സംഭവം. തുടർന്ന് ഏനാത്ത് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. കൊല്ലം കരിക്കോട് സ്വദേശി ഷനീറ(42)ണു പിടിയിലായത്. യുവതി പരാതി നൽകിയില്ല.
സംഭവത്തിൽ സ്ത്രീകളെ ശല്യം ചെയ്തതിന് ഏനാത്ത് പൊലീസ് കേസെടുത്തു. ഇയാളെ വൈദ്യ പരിശോധനയ്ക്കു വിധേയനാക്കി. യാത്രയ്ക്കിടയിൽ യുവാവ് ശരീരത്തിൽ സ്പർശിച്ച് ഉപദ്രവിക്കാൻ ശ്രമിച്ചതോടെ യാത്രക്കാരിയായ യുവതി ശക്തമായി പ്രതികരിച്ചു. യുവാവ് ഇറങ്ങിയോടാൻ ശ്രമിച്ചപ്പോൾ കണ്ടക്ടർ രണ്ടു വാതിലുകളും അടച്ചു.
തുടർന്ന് പുതുശേരിഭാഗം പെട്രോൾ പമ്പിനു സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ബസ് നിർത്തിയപ്പോൾ ഇയാൾ ഗ്ലാസ് ചില്ലുകളിലൊന്ന് നീക്കി പുറത്തേക്കു ചാടി ഓടി കടന്നു കളയാൻ ശ്രമിച്ചു. തുടർന്ന് യുവതി ബസിൽ നിന്നിറങ്ങി ഇയാളുടെ പിന്നാലെ ഓടുകയും പെട്രോളിനു സമീപം പിടിച്ചുനിർത്തി ചോദ്യം ചെയ്യുകയും ചെയ്തു.
ഇയാളെ പിന്നീട് നാട്ടുകാർ തടഞ്ഞു. ഇയാൾ മദ്യ ലഹരിയിലായിരുന്നതായി യാത്രക്കാർ പറഞ്ഞു. കൊല്ലം തലച്ചിറ സ്വദേശിയായ യുവതിക്കൊപ്പം ബന്ധുവായ മറ്റൊരു യുവതിയും ഉണ്ടായിരുന്നു. ഇവർ ഇതേ ബസിൽ യാത്ര തുടർന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.