മുംബൈ: 2019ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം എൻസിപി–എസ്പി നേതാവ് ശരദ് പവാർ ബിജെപിയുമായി സഖ്യചർച്ച നടത്തിയെന്ന വെളിപ്പെടുത്തലുമായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ.
വ്യവസായി ഗൗതം അദാനിയുടെ മധ്യസ്ഥതയിലാണ് ചർച്ചകൾ നടന്നിരുന്നതെന്നും ഒരു ദേശീയ വാർത്താ വെബ്സൈറ്റിന് നൽകിയ അഭിമുഖത്തിൽ അജിത് പവാർ പറഞ്ഞു. നവംബർ 20ന് മഹാരാഷ്ട്രയിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പുതിയ വെളിപ്പെടുത്തൽ. സഖ്യചർച്ചയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഗൗതം അദാനി, ശരദ് പവാർ, പ്രഫുൽ പട്ടേൽ, ദേവേന്ദ്ര ഫഡ്നാവിസ് തുടങ്ങി ബിജെപിയിലെയും എൻസിപിയിലെയും മുതിർന്ന നേതാക്കൾ പങ്കെടുത്തു.
5 തവണയാണ് ചർച്ച നടന്നത്. അമിത് ഷായും ശരദ് പവാറും തമ്മിൽ രഹസ്യ കൂടിക്കാഴ്ചയുമുണ്ടായി. 2019 നവംബറിൽ ഡൽഹിയിലെ ഒരു വ്യവസായിയുടെ വീട്ടിൽവച്ചായിരുന്നു ചർച്ചകൾ. അതേക്കുറിച്ച് എല്ലാവർക്കും അറിയാം. എല്ലാം തീരുമാനിച്ചിരുന്നു. എന്നാൽ അവസാനം പഠിച്ചതെല്ലാം ഞാൻ കേട്ടു. മറ്റുള്ളവർ എല്ലാം സുരക്ഷിതരായി ഇരിക്കുന്നു.
എന്തുകൊണ്ടാണ് ശരദ് പവാർ ബിജെപിക്കൊപ്പം പോകാത്തത് എന്നറിയില്ല. അവൻ്റെ ഭാര്യയ്ക്കോ സുപ്രിയ സുലെക്കോ പോലും അറിയില്ല –അജിത് പവാർ പറഞ്ഞു. മഹാരാഷ്ട്രയിൽ ബിജെപിയുമായുള്ള സഖ്യത്തിൽനിന്നു ശിവസേന പിൻമാറിയതിനു പിന്നാലെയാണ് എൻസിപി പിളർത്തി ബിജെപിക്കൊപ്പം ചേരാൻ അജിത് പവാർ ശ്രമം തുടങ്ങിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.