എറണാകുളം: കൊച്ചിയിൽ മദ്യലഹരിയിൽ എസ്.ഐ ഓടിച്ച കാർ പാഞ്ഞ് കയറി ഒരാൾക്ക് പരുക്ക്.
ഇന്തോ പാക്ക് ജീനക്കാരൻ രാകേഷിനാണ് പരിക്കേറ്റത്. ഇൻഫോ പാർക്ക് എസ്.ഐ ശ്രീജിത്ത് ഓടിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാത്രി 7.30ന് ബ്രഹ്മപുരം പാലത്തിലായിരുന്നു അപകടം നടന്നത്. പരിക്കേറ്റ രാകേഷ് സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ. ബൈക്കിൽ ഇടിച്ച ശേഷം മറ്റൊരു കാറിൽ ഇടിച്ചാണ് എസ്.ഐ ഓടിച്ചിരുന്ന വാഹനം നിന്നത്.
എസ്ഐ പൂർണമായി മദ്യ ലഹരിയിലായിരുന്നെന്ന് അപകടസ്ഥലത്ത് എത്തിയവർ പറയുന്നു. എസ്ഐക്ക് നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു. ഇൻഫോപാർക്ക് പൊലീസ് സംഭവ എസ്ഐയെ ജീപ്പിൽ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പൊലീസ് വൈദ്യ പരിശോധനയ്ക്കുള്ള നടപടികളിലേക്ക് ഇതുവരെ കടന്നിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.