റാന്നി: മൈലപ്ര സ്വദേശിയെ പമ്പാനദിയിൽ മരിച്ച നിലയിൽ കണ്ടെത്തി.
മൈലപ്ര സ്വദേശി മടുക്കമൂട്ടിൽ ജെയ്‌സൺ(48) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 10.45 ഓടെ പമ്പാ നദിയിലെ അങ്ങാടി പള്ളിക്കയത്തിൽ നിന്നുമാണ് നദിയിലൂടെ ഒഴുകിയ ആളെ റാന്നി പോലീസും ഫയർഫോഴ്സും ചേർന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേക്കും മരിച്ചിരുന്നു. രാവിലെ ഒമ്പതരയോടെ ഒരാൾ റാന്നി വലിയ പാലത്തിൽ നിന്ന് ചാടിയതായി പോലീസിനും ഫയർഫോഴ്‌സിനും വിവരം ലഭിച്ചു.
ഇവർ പാലത്തിലെത്തിയപ്പോഴേക്കും നദിയിൽ വീണയാള് രക്ഷപ്പെട്ട് നദിയിലെ ആഴം കുറഞ്ഞ ഭാഗത്തിലൂടെ നടന്നുനീങ്ങുന്നത് കണ്ടു. അവിടെ നിന്നും നദിയിലൂടെ വീണ്ടും താഴേക്ക് നടന്ന ഇയാൾ വലിയ പള്ളിക്ക് സമീപമുള്ള കയത്തിൽ മുങ്ങിത്താഴുകയായിരുന്നു. ഇവിടെയെത്തിയ പോലീസ് ഉദ്യോഗസ്ഥരായ എൽ.ടി.ലിജു,സുമിൽ,അജാസ്,ഗോകുൽ എന്നിവർ അരമണിക്കൂറോളം നടത്തിയ മുങ്ങിതിരച്ചിലിനൊടുവ നദിയിലൂടെ ഒഴുകി എത്തിയ ജെയ്‌സണെ കണ്ടെത്തി.
നേരത്തെ വിദേശത്ത് ഷെഫ് ആയി ജോലി ചെയ്തിരുന്ന ഇയാൾ കുറച്ച് കാലമായി റാന്നി ഊതിമൂട്ടിൽ ജെയ്‌സൺ കുടുംബവുമായി അകന്ന് കഴിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.