കൊല്ലം; കൊട്ടാരക്കര താലൂക്ക് ആശുപത്രി അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിക്കിടെ ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട കേസ് ഡിസംബർ മൂന്നിലേക്കു മാറ്റി.
പ്രതി ജി.സന്ദീപിന്റെ മാനസികനില പരിശോധനാ റിപ്പോർട്ട് സമർപ്പിക്കാത്തതിനെ തുടർന്നാണ് ഒന്നാം അഡിഷനൽ സെഷൻസ് കോടതി കേസ് വീണ്ടും മാറ്റിയത്. ഡിസംബർ 8നു മുൻപു മാനസികനില പരിശോധനാ റിപ്പോർട്ട് സമർപ്പിക്കണമെന്നാണു സുപ്രീം കോടതി നിർദേശം. ജാമ്യ ഹർജിയിലെ പ്രതിഭാഗം അഭിഭാഷകരുടെ ആവശ്യ പ്രകാരമാണ് മാനസികനില പരിശോധിക്കാൻ സംസ്ഥാന സർക്കാരിനു സുപ്രീം കോടതി നിർദേശം നൽകിയത്.
സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ശുപാർശ പ്രകാരം ആരോഗ്യവകുപ്പ് പ്രത്യേക ബോർഡ് രൂപീകരിച്ചാണ് പ്രതിയുടെ മാനസികനില പരിശോധിച്ച് റിപ്പോർട്ട് തയാറാക്കുന്നത്.ഇതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ചികിത്സയ്ക്കായി പൊലീസ് കൊണ്ടുവന്ന പ്രതിയുടെ കത്തിക്കുത്തേറ്റ് 2023 മേയ് 10ന് ആണ് ഡോ.വന്ദന ദാസ് കൊല്ലപ്പെട്ടത്.
സാക്ഷിവിസ്താരം ആരംഭിക്കാനിരിക്കെയാണ് പ്രതിഭാഗം കോടതിയെ സമീപിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡ്വ. പ്രതാപ് ജി.പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശിൽപ ശിവൻ, ഹരീഷ് കാട്ടൂർ എന്നിവരാണ് ഹാജരാകുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.