കോഴിക്കോട്: ടാങ്കർ ലോറി ബൈക്കിൽ ഇടിച്ച് യുവാവിന് ഗുരുതര പരിക്ക്.
കൊയിലാണ്ടി കൊല്ലത്ത് കഴിഞ്ഞ രാത്രി ഒന്നോടെയാണ് അപകടം നടന്നത്. കൊല്ലത്തെ വില്ലേജ് ഓഫീസിന് സമീപം വെച്ച് യുവാവ് സഞ്ചരിച്ച എൻഫീൽഡ് ബുള്ളറ്റിൽ കർണാടക രജിസ്ട്രേഷനിലുള്ള ഇന്ത്യൻ പാചക വാതകവുമായി വന്ന ടാങ്കർ ലോറി ഇടിക്കുകയായിരുന്നു. കൊയിലാണ്ടി ഭാഗത്തേക്ക് വരികയായിരുന്നു യുവാവ്. എതിർ ദിശയിലായിരുന്നു ലോറി സഞ്ചരിച്ചിരുന്നത്.
അപകടത്തെ തുടർന്ന് റോഡിൽ വീണ യുവാവിൻ്റെ കാലിൽ കൂടി ലോറിയുടെ ടയറുകൾ കയറി. കാലിന് ഗുരുതരമായി പരിക്കേറ്റ യുവാവിനെ നാട്ടുകാരും അഗ്നിയും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സക്കായി പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറുകയായിരുന്നു.
സംഭവം നടന്നയുടൻ ലോറി ഡ്രൈവർ ഇറങ്ങി ഓടിയെന്ന് നാട്ടുകാർ ആരോപിച്ചു. അപകടത്തെ തുടർന്ന് പ്രദേശത്ത് ഏറെ നേരമാണ് ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.