ന്യൂഡൽഹി: മുനമ്പം ജനതയെ നിയമം വഴി സംരക്ഷിക്കുമെന്ന് കേന്ദ്രമന്ത്രി കിരൺ റിജു പ്രസ്താവിച്ചു.
പതിറ്റാണ്ടുകളായി അവിടെ ജീവിക്കുന്ന കർഷകരും സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും അവകാശമാണ് ആ ഭൂമിയിൽ നിന്നും അവർക്ക് എങ്ങോട്ടും പോകേണ്ടി വരില്ല.കേന്ദ്ര വഖഫ് ഭേദഗതി നിയമം പാസ്സാകുന്നതോടുകൂടി അവർക്ക് ഭൂമി സ്വന്തമായി ലഭിക്കുന്ന സാഹചര്യം ഉണ്ടാകും. നിയമം വഴി അല്ലാതെ മറ്റൊരു തരത്തിലും ഇത്തരം വിഷയങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ കഴിയില്ല.
ഒറ്റപ്പെട്ട സംഭവങ്ങളല്ല ഇത് രാജ്യത്തെമ്പാടുമുള്ളതാണ് അതിന് നിയമനിർമ്മാണം ആവശ്യമാണ് ആ നിയമമാണ് സർക്കാർ കൊണ്ടുവരുന്നത്. വരുന്ന പാർലിമെൻ്റ് സമ്മേളനത്തിൽ ഈ നിയമം പാസ്സാകുമെന്നും അതുവഴി മുനമ്പം ജനത പൂർണ്ണ സംരക്ഷിതമാകുമെന്നും കേന്ദ്രമന്ത്രി കിരൺ റിജു പറഞ്ഞു.
മുൻ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖരൻ, ബിജെപി സംസ്ഥാന സമിതി അംഗവും മൈനോർട്ടി കോർഡിനേറ്ററുമായ അഡ്വ ഷോൺ ജോർജ്ജ് എന്നിവരുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം ഡൽഹിയിൽ മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.