വെള്ളറട: വെള്ളറട ഡിപ്പോയിൽ നിന്നുമുള്ള സർവീസുകളെ ആശ്രയിച്ച് യാത്ര ചെയ്തിരുന്ന ഇടവാച്ചൽ നിവാസികളുടെ ബസ് റൂട്ടുകൾ വെട്ടിക്കുറച്ചതോടുകൂടി യാത്ര ദുരിതത്തിൽ ആയിരിക്കുകയാണ്.
നിലവിൽ 5 ബസ് റൂട്ടുകൾ ഉണ്ടായിരുന്നത് ഇതുവഴി ഒരു ബസ് റൂട്ട് മാത്രമായി ചുരുങ്ങിയത്. നിലവിൽ ഓടിക്കൊണ്ടിരിക്കുന്ന 26 ആം നമ്പർ ഡ്യൂട്ടി ബസ്സിൻ്റെ സർവീസ് 10 മണിക്ക് ശേഷം മറ്റ് റൂട്ടുകളിലേക്ക് ഒരാഴ്ച മുമ്പ് തിരിച്ചുവിട്ടു.അനുസരിച്ചാണ് അമ്പൂരി കള്ളിക്കാട് ഗ്രാമപഞ്ചായത്തിലെ കണ്ടന്തിട്ട വാർഡ് മെമ്പർ ജയൻ, നിറപ്പുകാല വാർഡ് മെമ്പർ ജയൻ എന്നിവർ ചേർന്ന് വെള്ളറട മേൽനോട്ടം വഹിക്കുന്നത് പോലെ ഇപ്പോഴും ബസ് സർവ്വീസ് പുനർനിർമ്മാണം നടത്തി.
9.30 കഴിഞ്ഞാൽ കാട്ടാക്കടയ്ക്ക് ഇടവാച്ചൽ വഴി പോകണമെങ്കിൽ വൈകുന്നേരം അഞ്ചുമണിക്ക് മാത്രമേ ബസ് സർവീസ് ഉള്ളൂ, വെള്ളറട ഡിപ്പോയിൽ നിന്നുള്ള വരുമാനത്തേക്കാൾ കുറഞ്ഞ വരുമാനമുള്ള പല റൂട്ടുകളും ഡബിൾ ഡ്യൂട്ടിയിൽ കൂടുതലും ഓടുന്നുണ്ടെങ്കിലും മലയോര മേഖലയിലെ ഇത്തരം മേഖലകളെ പരിഗണിക്കാതെ നാട്ടുകാരെ ഇത്രയധികം ദുരിതത്തിൽ ആക്കുന്ന ഉദ്യോഗസ്ഥർക്ക് എതിരെ സമരവുമായി മുന്നോട്ടു പോകുമെന്ന് വാർഡ് മെമ്പർമാരായ ബിനു, പ്രതീഷ് മുരളി, ജയൻ എന്നിവർ അറിയിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.