കനത്തമഴയിൽ സ്‌കൂള്‍ കെട്ടിടം തകര്‍ന്ന് വീണു-പ്രവൃത്തിദിനമല്ലാത്തതിനാൽ ഒഴിവായത് വൻ ദുരന്തം

തിരുവനന്തപുരം;കാട്ടാക്കടയിൽ കാലപ്പഴക്കത്തെത്തുടർന്ന് സ്കൂൾ കെട്ടിടം തകർന്നുവീണു,ഇന്ന് വൈകുന്നേരത്തോടെ പെയ്ത ശക്തമായ മഴയിൽ പൂഴനാട് യു പി സ്‌കൂള്‍ കെട്ടിടത്തിൻ്റെ ഒരു ഭാഗമാണ് തകർന്നു വീണത്.

ഞായറാഴ്ച്ച ആയതിനാലും സ്കൂൾ അവധി ദിവസമായതിനാലും വൻ ദുരന്തമാണ് ഒഴിവായത്,വാര്‍ഡ് മെമ്പര്‍ മഞ്ജു സുരേഷിന്റെ വീടിനോട് ചേര്‍ന്നുള്ള ശവക്കല്ലറയുടെയും കോഴിക്കൂടിന്റയും മുകളിലേക്കാണ് സ്കൂൾ കെട്ടിടം തകർന്നു വീണത് സംഭവത്തിൽ വളർത്തു കോഴികൾ മുഴുവൻ ചത്തതായും സമീപ വാസികൾ പറഞ്ഞു,

കാലപ്പഴക്കം ചെന്ന സ്കൂളിന്റെ ശോചനീയാവസ്ഥ നേരത്തെ തന്നെ മാനേജരുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നതായും എന്നാൽ കാര്യക്ഷമമായ പ്രവർത്തനങ്ങളോ നടപടികളോ സ്കൂൾ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്നും വാർഡ് മെമ്പർ മഞ്ജു സുരേഷ് ആരോപിക്കുന്നു,

കനത്ത മഴ ജില്ലയിലെ വിവിധയിടങ്ങളിൽ നാശം വിതയ്ക്കുന്ന സാഹചര്യത്തിൽ ആവശ്യമായ നടപടികൾ അടിയന്തരമായി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും മഞ്ജു കൂട്ടിച്ചേർത്തു,

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !