കോഴിക്കോട്: വിദ്യാർഥികൾ കയറുന്നതിനിടെ സ്വകാര്യ ബസ് മുന്നോട്ട് എടുത്തു 13കാരി അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
പേരാമ്പ്രയിൽ മാർക്കറ്റ് സ്റ്റോപ്പിൽ വച്ചാണ് സംഭവം. നൊച്ചാട് ഹയർസെക്കൻഡറി സ്‌കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിനി റയ ഫാത്തിമ(13) ആണ് കുറ്റ്യാടി കോഴിക്കോട് റൂട്ടിൽ ഓടുന്ന അദ്‌നാൻ ബസിൽ അപകടത്തിൽ പെട്ട് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടത്. ഇന്ന് രാവിലെ ഒമ്പത് മണിക്കാണ് സംഭവം.
സ്റ്റോപ്പിൽ ബസ് നിർത്തിയപ്പോൾ വിദ്യാർത്ഥികൾ ഓടിക്കയറുന്നതിനിടയിൽ ഡ്രൈവർ ബസ് മുന്നോട്ട് പോകുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. വീഴുന്നതിനിടയിൽ കമ്പിയിൽ പിടിത്തം കിട്ടിയതിനാൽ രായ ഫാത്തിമ തൂങ്ങിക്കിടക്കുകയായിരുന്നു. എന്നാൽ ബസ് നിർത്താതെ 20 ഓളം ഓടിക്കഴിഞ്ഞ ശേഷം നാട്ടുകാർ ബഹളമുണ്ടാക്കിയതിനെ തുടർന്ന് ഡ്രൈവർ നിർത്തി. റോഡിൽ ഉരഞ്ഞതിനെ തുടർന്ന് കുട്ടിയുടെ കാൽമുട്ടിന് പരിക്കേറ്റിട്ടുണ്ട്.
കുട്ടികളെ ബസിൽ കയറ്റാതിരിക്കാൻ ബസ് സ്‌റ്റോപ്പിൽ നിർത്താതിരിക്കുകയോ സ്‌റ്റോപ്പിൽ നിന്ന് അകലെ നിർത്തുകയോ ചെയ്യുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. അധികൃതരുടെ ഭാഗത്ത് നിന്ന് കൃത്യമായ നടപടി ഇല്ലാത്തതാണ് ബസുകാർക്ക് തുണയാകുന്നതെന്നും അവർ ആരോപിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.