തിരുവനന്തപുരം: ഉത്തരാഖണ്ഡിലെ ഋഷികേശിൽ കാണാതായ മലയാളി യുവാവ് തിരച്ചിൽ വേഗത്തിൽആക്കണമെന്ന ആക്ഷേപത്തിനിടെ എൻഡിആർഎഫ് ദുരന്ത നിവാരണ സേനയുടെ ഇടപെടൽ ആവശ്യപ്പെട്ട് രക്ഷാപ്രവർത്തകർ.
ഡൽഹിയിൽ താമസിക്കുന്ന തൃശ്ശൂർ സ്വദേശി ആകാശിനെയാണ് കാണാതെയായത്.സഹപ്രവർത്തകർക്കൊപ്പം വിനോദയാത്രയ്ക്കായി പോയപ്പോഴാണ് സംഭവം. ഇന്ന് രാവിലെയാണ് സംഭവം. രക്ഷാപ്രവർത്തനം ഊർജിതമല്ലെന്ന ആരോപണം ഉയർന്നിരുന്നു. അടിയന്തര ഇടപെടല് ആവശ്യപ്പെട്ട് ഡൽഹിയിലെ സാംസ്കാരിക സംഘടന ജനസംസ്‌കൃതിയും മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.
എസ്ഡിആർഎഫിൻ്റെയും പോലീസിൻ്റെയും സംയുക്ത നേതൃത്വത്തിലാണ് തിരച്ചിൽ നടന്നത്. വൈകിട്ടോടുകൂടി രക്ഷാപ്രവർത്തനം അവസാനിപ്പിച്ചിരുന്നു. പ്രതികൂല കാലാവസ്ഥ മൂലമാണ് രക്ഷാപ്രവർത്തനം നിർത്തിവെച്ചതെന്നും നാളെ പുനരാരംഭിക്കാനാണ് എസ്ഡിആർഇഎഫിൻ്റെ വിശദീകരണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.