കേരള, കാലിക്കറ്റ് സർവകലാശാലകളുടെ കീഴിലുള്ള കോളേജുകളിൽ നാളെ സമരം ആഖ്വാനം ചെയ്തു കെഎസ് യു

തിരുവനന്തപുരം: 4 വർഷത്തെ ബിരുദ കോഴ്‌സുകൾ മാറ്റി നിരക്കുകൾ കുത്തനെ കൂട്ടിയ കേരളം- കാലിക്കറ്റ് സർവകലാശാലകളുടെ തീരുമാനത്തിൽ പ്രതിഷേധം ശക്തമാക്കി കെഎസ്‌യു.

സമരപരിപാടികളുടെ ഭാഗമായി നാളെ (നവംബർ 14) കേരള, കാലിക്കറ്റ് സർവകലാശാലകളുടെ കീഴിലുള്ള കോളേജുകളിൽ പഠിപ്പുമുടക്കൽ സമരം നടത്തുമെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ പറഞ്ഞു. വർഷ ബിരുദ കോഴ്സുകൾ നിലവിൽ വരുമ്പോൾ ഫീസ് വർധന ഉണ്ടാവില്ല എന്ന സർക്കാർ വാദം നിലനിൽക്കെയാണ് സർവകലാശാലകളുടെ ഇരുട്ടടി ഉണ്ടായിരിക്കുന്നത്.

മൂന്നും, നാലും ഇരട്ടിയായാണ് ഫീസ് വർധന ഉണ്ടായിരിക്കുന്നതെന്നും കെഎസ്‌യു കുറ്റപ്പെടുത്തി. യൂണിവേഴ്സിറ്റി ഫിനാൻസ് കമ്മിറ്റിയുടെ ഉത്തരവ് വിദ്യാർത്ഥികളോടുള്ള വെല്ലുവിളിയാണ്. ഉന്നത വിദ്യാഭ്യാസ മന്ത്രി അടിയന്തിരമായി ഇടപെടണമെന്ന് കെഎസ്യു സംസ്ഥാന പ്രസിഡൻറ് ആവശ്യപ്പെട്ടു. സർവകലാശകൾ വിദ്യാർത്ഥി വിരുദ്ധ തീരുമാനം ഉടനടി നീങ്ങാത്തപക്ഷം ശക്തമായ സമരമാർഗത്തിലേക്ക് എത്തുമെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

അപകടത്തിൽപ്പെട്ട വ്യക്തിയോട് കണ്ണില്ലാത്ത ക്രൂരത.. അന്വേഷണവുമായി പോലീസ്

റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !