സൗദിയിൽ എയർപോട്ടുകളിൽ യാത്രക്കാരെ കയറ്റുന്ന വ്യാജ ടാക്സികൾ പിടിയിൽ

സൗദി: സൗദി അറേബ്യയിലെ വിവിധ വിമാനത്താവളങ്ങളിൽ ലൈസൻസില്ലാതെ യാത്രക്കാരെ കയറ്റിയ 826 ടാക്സികൾ പിടിച്ചെടുക്കാൻ അതോറിറ്റി ഫോർ ട്രാൻസ്‌പോർട്ട് ആവശ്യപ്പെട്ടു.

രാജ്യത്താകമാനമുള്ള എയർപോർട്ടുകളിൽ ഇത്തരം നിയമലംഘനങ്ങൾ കണ്ടെത്താനായി പരിശോധന തുടരുകയാണെന്ന് അതോറിറ്റി വ്യക്തമാക്കി. ആവശ്യമായ എയർപോർട്ടിൽ നിന്നും യാത്രക്കാരെ കയറ്റുന്ന വാഹനങ്ങൾക്ക് 5,000 റിയാൽ പിഴ ഈടാക്കുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്യുമെന്ന് അതോറിറ്റി അറിയിച്ചു.

യാത്രക്കാർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുക, കൂടാതെ വിമാനത്താവളങ്ങളിൽ ലഭ്യമായ ഗതാഗത സംവിധാനങ്ങൾ യാത്രക്കാർ ഉപയോഗിക്കുന്നത് വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടി. 3,600-ലധികം ടാക്സികൾ, 54 റെൻ്റ് എ കാറുകൾ എന്നിവയിലൂടെ എല്ലാ സമയത്തും രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും യാത്രക്കാർക്കായി സേവനങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. 

ഇതിന് പുറമെ ഓൺലൈൻ ടാക്സികളും മറ്റ് പൊതു ഗതാഗത സംവിധാനങ്ങളും ഉപയോഗിക്കണമെന്ന് ഗുണഭോക്താക്കളോട് അതോറിറ്റി ആഹ്വാനം ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !