വയനാട്: വയനാട് ലോക്‌സഭാ മണ്ഡലം ഉപതെരഞ്ഞടുപ്പിൽ 1471742 വോട്ടർമാർ. വോട്ടെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂർണമായതായി ജില്ലാ കളക്ടർ ഡിആർ മേഘശ്രീ അറിയിച്ചു.
വയനാട് ലോക്‌സഭാ മണ്ഡലത്തിൽ ഉൾപ്പെട്ട മാനന്തവാടി, സുൽത്താൻ ബത്തേരി, കൽപ്പറ്റ, തിരുവമ്പാടി, ഏറനാട്, നിലമ്പൂർ, വണ്ടൂർ നിയോജക മണ്ഡലങ്ങളിൽ 1471742 വോട്ടർമാരുണ്ട്. 2004-ലെ സർവീസ് വോട്ടർമാരും ഭിന്നശേഷിക്കാരും 85 വയസ്സിന് മുകളിലുള്ളവരുമായി 11820 വോട്ടർമാരുമാണ്.
7519 വോട്ടർമാരാണ് വീടുകളിൽ നിന്നുതന്നെ വോട്ട് ചെയ്യാൻ സന്നദ്ധതരായി ഇത്തവണയും മുന്നോട്ടുവന്നത്. സുൽത്താൻബത്തേരി നിയോജകമണ്ഡലത്തിലാണ് കൂടുതൽ 458 പേർ ഇവിടെ സർവ്വീസ് വോട്ടർമാരായിട്ടുള്ളത്. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിന് വിപുലമായ സൗകര്യങ്ങളാണ് ഇത്തവണയും ഒരുക്കിയത്. ജില്ലയിലെ മൂന്ന് അസംബ്ലി നിയോജക മണ്ഡലങ്ങളിലെയും പോളിംഗ് സാമഗ്രികളുടെ വിതരണം ചൊവ്വാഴ്ച രാവിലെ മുതൽ തുടങ്ങി.
മാനന്തവാടി സെൻ്റ് പാട്രിക് ഹയർസെക്കൻഡറി സ്‌കൂൾ, സുൽത്താൻ ബത്തേരി സെൻ്റ് മേരീസ് കോളേജ്, കൽപ്പറ്റ എസ്‌കെഎംജെ ഹൈസ്‌കൂൾ, കൂടത്തായി സെൻ്റ് മേരീസ് എൽ.പി സ്‌കൂൾ, മഞ്ചേരി ചുളളക്കാട് ജി.യു.പി സ്‌കൂൾ, മൈലാടിയിൽ അമൽ കോളേജ് വിതരണം. കുറ്റമറ്റ രീതിയിലാണ് മുഴുവൻ സംവിധാനങ്ങളും ഇതിൻ്റെ ഭാഗമായി ക്രമീകരിച്ചത്.
വിതരണ കേന്ദ്രങ്ങളിൽ നിന്നും പോളിംഗ് ഉദ്യോഗസ്ഥർക്ക് പോളിംഗ് സാമഗ്രികളുമായി ബൂത്തിലെത്താൻ പ്രത്യേക വാഹനങ്ങൾ ഒരുക്കിയിരുന്നു. നിർവഹണത്തിനായി ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരിയുടെ നേതൃത്വത്തിൽ ജില്ലയിൽ വിന്യസിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികൾ 04936 204210, 1950 ടോൾ ഫ്രീ നമ്പറുകളിൽ അറിയിക്കാനുള്ള കൺട്രോള് റൂമും വിജിൽ ആപ്പും സജ്ജമാക്കിയിട്ടുണ്ട്. ഭിന്നശേഷി സൗഹൃദം, ഹരിത ബൂത്തുകളിലാണ് ഇത്തവണയും തെരഞ്ഞെടുപ്പ് നടക്കുന്നത്.
1354 പോളിംഗ് സ്റ്റേഷനുകൾ
വയനാട് ലോക്‌സഭാ മണ്ഡലത്തിൽ 30 ഓക്‌സിലറി ബൂത്തുകൾ ഉൾപ്പെടെ ആകെ 1354 പോളിംഗ് സ്റ്റേഷനുകളാണ് ഉപതെരഞ്ഞെടുപ്പിനു സജ്ജമായത്. മാനന്തവാടി 173, സുൽത്താൻബത്തേരി 218, കൽപ്പറ്റ 187, തിരുവമ്പാടി 181, ഏറനാട് 174, നിലമ്പൂർ 209, വണ്ടൂർ 212 എന്നിങ്ങനെയാണ് പോളിംഗ് സ്റ്റേഷനുകൾ. ജില്ലയിൽ രണ്ട് ബൂത്തുകൾ അതീവ സുരക്ഷാ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 11 പോളിംഗ് ബൂത്തുകളും പ്രത്യേക സുരക്ഷാ പട്ടികയിലുണ്ട്. ഇവിടെയെല്ലാം വെബ്കാസ്റ്റിംഗ് ഉൾപ്പടെയുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ചൂരൽമലയിൽ രണ്ട് ബൂത്തുകൾ
ഉരുൾപൊട്ടൽ ദുരന്തമുണ്ടായ 10, 12 വാർഡുകളിലെ വോട്ടർമാർക്കായി രണ്ട് ബൂത്തുകൾ പ്രദേശത്തും 11ാം വാർഡിൽ ഉൾപ്പെട്ടവർക്കായി മേപ്പാടി സ്‌കൂളിലും പ്രത്യേക പോളിംഗ് ബൂത്ത് നടത്തി. ദുരന്തമേഖലയിൽ നിന്നും വിവിധ താൽക്കാലിക പുനരധിവാസ മേഖലയിൽ താമസിക്കുന്നവർക്കായി വോട്ടെടുപ്പ് കേന്ദ്രങ്ങളിലെത്താൻ പ്രത്യേക സൗജന്യ വാഹന സർവ്വീസ് ഏർപ്പെടുത്തിയിട്ടുണ്ട്.
ജില്ലയിൽ അതീവ സുരക്ഷാസന്നാഹം
ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജില്ലയിൽ അതീവ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയതായി ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി അറിയിച്ചു. അന്തർ സംസ്ഥാന സേനയും അന്തർ ജില്ലാ സേനയും തെരഞ്ഞെടുപ്പ് സുരക്ഷാ ക്രമീകരണത്തിൻ്റെ ഭാഗമായി ജില്ലയിൽ. കൂടാതെ സംസ്ഥാന, ജില്ലാ അതിര് ത്തികളിലും പ്രത്യേക പോലീസ് പരിശോധന നടക്കുന്നുണ്ട്. സ്ട്രോംഗ് റൂമിനടക്കം പ്രത്യേക സുരക്ഷയൊരുക്കും. എൻ.സി.സി, എസ്.പി.സി തുടങ്ങി 2700 പോലീസ് അധിക സേനയും ജില്ലയിലുണ്ടാകും. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ജില്ലയിൽ ഡ്രൈഡും പ്രഖ്യാപിച്ചിട്ടുണ്ട്.
ബൂത്തുകളിൽ ക്യാമറ നിരീക്ഷണവലയം
വയനാട് ലോക്‌സഭാ മണ്ഡലത്തിലെ മുഴുവൻ പോളിംഗ് ബൂത്തുകളും ക്യാമറ നിരീക്ഷണ വലയത്തിലായിരിക്കും. വോട്ടെടുപ്പ് പ്രക്രിയ ആരംഭിക്കുന്നത് മുതൽ പൂർത്തിയാകുന്നത് വരെയുള്ള വോട്ട് ചെയ്യൽ ഒഴികെയുള്ള മുഴുവൻ നടപടികളും കളക്ടറേറ്റിൽ സജ്ജീകരിച്ചിട്ടുള്ള പ്രത്യേക കൺട്രോള് റൂമിൽ തത്സമയം നിരീക്ഷിക്കാൻ കഴിയും. കള്ളവോട്ട് ഉൾപ്പെടുന്ന അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനും സുതാര്യവും നീതിപൂർവകവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനും വിപുലമായ സംവിധാനങ്ങൾ ഒരുങ്ങി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.