തൃശൂർ: ചേലക്കര ചെറുതുരുത്തിയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംഘർഷം.
സിപിഐഎം പ്രവർത്തകരുടെ ഏറ്റുമുട്ടലിൽ നാല് പേർക്ക് പരിക്കേറ്റു. സംഭവത്തിൽ പ്രതിഷേധിച്ച് സിപിഐഎമ്മും നഗര മധ്യത്തിൽ പ്രതിഷേധം നടത്തിയതും സംഘർഷത്തിൽ കലാശിച്ചു. ചേലക്കര മണ്ഡലത്തിൽ 28 വർഷമായി വികസന മുരടിപ്പെന്നാരോപിച്ച് 28 മിനിറ്റ് തലകുത്തിയിൽ നിന്നുള്ള പ്രതിഷേധമാണ് യൂത്ത് ചെറുതുരുത്തിയിൽ സംഘടിപ്പിച്ചത്.
പരിപാടിക്ക് അനുമതിയില്ലെന്നു ചൂണ്ടിക്കാണിച്ച് സിപിഐഎം ഭരിക്കുന്ന വള്ളത്തോൾനഗർ പഞ്ചായത്ത് പരിപാടി തടഞ്ഞു. ഇതോടെയാണ് സംഘർഷം ഉടലെടുത്തത്. ഇരുവിഭാഗത്തിലെയും നാലുപേർക്ക് പരിക്കേറ്റു. ചെറുതുരുത്തി പോലീസ് സ്റ്റേഷൻ യുഡിഎഫ് ഉപരോധിച്ചു. പ്രതിഷേധവുമായി സിപിഐഎമ്മും തെരുവിലിറങ്ങി.
പോലീസ് സ്റ്റേഷനു മുന്നിലെത്തിയതോടെ ഇരുഭാഗവും വീണ്ടും ഏറ്റുമുട്ടി. പ്രവർത്തകരെ മർദ്ദിച്ച ചെറുതുരുത്തി എസ്എച്ചഒയെ ചുമതലകളിൽ നിന്നും മാറ്റണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു. നടപടി എടുക്കുമെന്ന കുന്നംകുളം എസ്സിപിയുടെ ഉറപ്പിൽ പ്രതിഷേധം അവസാനിപ്പിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.