ഹിമപൂർ: മാതാപിതാക്കൾ പാലത്തിൽ നിന്ന് വലിച്ചെറിഞ്ഞ നവജാത ശിശുവിന് പുതുജന്മം.
ജനിച്ച് ഏഴ് ദിവസം പ്രായമായ കുഞ്ഞിനെയാണ് മാതാപിതാക്കളുടെ പാലത്തിന് മുകളിൽ നിന്ന് വലിച്ചെറിഞ്ഞത്. പിന്നാലെ കുഞ്ഞ് മരത്തിൽ കുടുങ്ങി. അമ്പതോളം പരിക്കുകളാണ് കുഞ്ഞിൻ്റെ ശരീരത്തിൽ ഉണ്ടായിരുന്നത്. ഓഗസ്റ്റ് മാസം ഉത്തർപ്രദേശിലെ ഹമീർപൂരിലാണ് സംഭവം.
കുഞ്ഞിനെ കാണ്പൂരിലുള്ള ലജ്പത് റായ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടിയെ ഹമീർപൂരിനടുത്തുള്ള റാത്തിലെ പാലത്തിൽ നിന്ന് വലിച്ചെറിഞ്ഞ നിലയിലാണ് കണ്ടെത്തിയതെന്ന് ചികിത്സിച്ച ഡോക്ടർ സഞ്ജയ് കല പറഞ്ഞു. ഭാഗ്യവശാൽ കുഞ്ഞ് മരത്തിൽ കുടുങ്ങി. കുഞ്ഞിൻ്റെ ശരീരത്തിൽ നിരവധി മുറിവുകൾ ഉണ്ടായിരുന്നു. മൃഗങ്ങൾ കടിച്ചതിന് സമാനമായ മുറിവുകൾ കുട്ടിയുടെ ശരീരത്തിൽ ഉണ്ടെന്നും ഡോക്ടർ പറഞ്ഞു.
'കുട്ടിയെ ഹമീർപൂരിനടുത്തുള്ള റാത്തിലെ പാലത്തിൽ നിന്ന് വലിച്ചെറിഞ്ഞ നിലയിലാണ് കണ്ടെത്തിയതെന്ന് ചികിത്സിച്ച ഡോക്ടർ സഞ്ജയ് കല പറഞ്ഞു. ഭാഗ്യവശാൽ കുഞ്ഞ് മരത്തിൽ കുടുങ്ങി. കുഞ്ഞിൻ്റെ ശരീരത്തിൽ നിരവധി മുറിവുകൾ ഉണ്ടായിരുന്നു. മൃഗങ്ങൾ കടിച്ചതിന് സമാനമായ മുറിവുകൾ കുട്ടിയുടെ ശരീരത്തിൽ ഉണ്ടെന്ന് ഡോക്ടർ പറഞ്ഞു.
ശ്രീ കൃഷ്ണജയന്തി ദിനത്തിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. അതിനാല് കുഞ്ഞിന് കൃഷ്ണ എന്നാണ് പേരിട്ടിരിക്കുന്നതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. പരിക്കേറ്റ കുഞ്ഞ് രണ്ട് മാസത്തെ ചികിത്സയ്ക്ക് ശേഷം ആശുപത്രിവിട്ടു. ഒക്ടോബർ 24ന് പൊലീസിനും ശിശുക്ഷേമ സമിതി അംഗങ്ങൾക്കും കുട്ടിയെ കൈമാറിയതായി ആശുപത്രി അധികൃതർ വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.