തിരുവന്തപുരം: സംസ്ഥാന ടൂറിസം വകുപ്പ് നിർദ്ദേശിച്ച രണ്ട് ടൂറിസം പദ്ധതികൾക്ക് കേന്ദ്ര ടൂറിസം അനുമതി നൽകിയതായി മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു.
59.71 കോടി രൂപയുടെ കൊല്ലം ബയോഡൈവേഴ്‌സിറ്റി ആൻ്റ് റിക്രിയേഷൻ ഹബ്ബ് എന്ന പദ്ധതിക്കും, 95.34 കോടി രൂപയുടെ സർഗാലയ ഗ്ലോബൽ ഗേറ്റ് വേ ടു മലബാർ കൽച്ചറൽ ക്രൂസിബിൾ എന്ന പദ്ധതിക്കും അനുമതി ലഭിച്ചു. ഐക്കണിക് ടൂറിസ്റ്റ് സെൻററുകൾ ആഗോള തലത്തിലേക്ക് വികസിപ്പിക്കുക എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി 15.05 കോടി രൂപയുടെ ടൂറിസം പ്രവൃത്തികൾക്ക് അനുമതി നൽകി.
കൊല്ലം ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളെ കോർത്തിണക്കി ബയോഡൈവേഴ്‌സിറ്റി സർക്യൂട്ടിന് സംസ്ഥാന ടൂറിസം വകുപ്പ് രൂപം നൽകിയിരുന്നു. വിപുലീകരണമാണ് ബയോഡൈവേഴ്‌സിറ്റി ആൻ്റ് റിക്രിയേഷൻൽ ഹബ്ബ് എന്ന പദ്ധതിയിലൂടെ വിഭാവനം ചെയ്തിരിക്കുന്നത്. കോഴിക്കോട് ജില്ലയിലെ സർഗാലയ ആർട് ആൻ്റ് ക്രാഫ്റ്റ് വില്ലേജ് മുതൽ ബേപ്പൂർ വരെ നീളുന്ന ടൂറിസം ശൃംഖലയാണ് സർഗാലയ ഗ്ലോബൽ ഗേറ്റ് വേ മലബാർ കൽച്ചറൽ ക്രൂസിബിൾ എന്ന പദ്ധതിയിലൂടെ വിഭാവനം ചെയ്തിരിക്കുന്നത്.
സർഗാലയ ആർട് ആൻ്റ് ക്രാഫ്റ്റ് വില്ലേജിൻ്റെ വിപുലീകരണവും ഈ പദ്ധതിയുടെ ഭാഗമാണ്. ടൂറിസം മന്ത്രി പി മുഹമ്മദ് റിയാസിൻ്റെ നിർദ്ദേശപ്രകാരം സംസ്ഥാനത്തെ ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ ഡൽഹിയിൽ വിശദമായ രൂപരേഖ ടൂറിസം വകുപ്പിലെ ഉദ്യോഗസ്ഥർക്ക് മുന്നിൽ അവതരിപ്പിച്ചിരുന്നു. അതിനെ തുടർന്നാണ് രണ്ടു പദ്ധതികൾക്ക് കേന്ദ്ര ഫണ്ട് അനുവദിച്ചത് .
സംസ്ഥാന ടൂറിസം വികസനത്തിൽ കുതിച്ചുചാട്ടം ഉണ്ടാക്കുന്ന പദ്ധതികളാണ് അനുവദിച്ചിരിക്കുന്നത് എന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കേരളത്തിലെ കൂടുതൽ ഡെസ്റ്റിനേഷനുകൾ വികസിപ്പിക്കുക എന്ന കാഴ്ചപ്പാടോടെ പദ്ധതി നിർദ്ദേശങ്ങൾ സമർപ്പിച്ചു. സംസ്ഥാനത്താകെ ടൂറിസം കേന്ദ്രം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുവാൻ ഇത് സഹായകരമാകും. പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് ടൂറിസം വകുപ്പ് നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.