നിലമ്പൂർ: മുനമ്പം വിഷയത്തിൽ രമ്യമായ പരിഹാരം കണ്ടെത്താൻ കോടതിക്ക് പുറത്ത് ചർച്ചയാകാമെന്ന മുസ്ലീം സംഘടനകളുടെ നിലപാടിനെ സ്വാഗതം ചെയ്ത് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
നിലമ്പൂരിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.മുനമ്പത്തെ കുടുംബങ്ങളെ കുടിയൊഴിപ്പിക്കാൻ അനുവദിക്കില്ല. ചിലർ വിഷയത്തെ വർഗീയവത്കരിക്കാൻ ശ്രമിക്കുന്നുണ്ട്. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കി പ്രശ്‌നപരിഹാരത്തിന് ഇടതുപക്ഷ സർക്കാർ മുൻഗണന നൽകുമെന്നും ബിനോയ് വിശ്വം പറഞ്ഞു.
ബിജെപിയുടെ ആശയം വിട്ടുവന്നാൽ സന്ദീപ് വാര്യരെ സ്വീകരിക്കും. ബിജെപി, പാർട്ടികളുടെ നിലപാടിൽ പ്രതിഷേധിച്ച് പുറത്തു വരുന്നവരെ ഇടതുപക്ഷം സ്വീകരിക്കും. ബിജെപിയെ ശക്തമായി പ്രതിരോധിക്കുന്നത് ഇടതുപക്ഷം മാത്രമാണ്. വയനാട്ടിലെ മത്സരം രാഷ്ട്രീയമായാണ് ഇടതുപക്ഷം കാണുന്നത്.
പ്രിയങ്ക ഗാന്ധി പത്രിക സമർപ്പണത്തിന് എത്തിയപ്പോൾ കെപിസിസി പ്രസിഡൻ്റിന് പോലും ഇടംനൽകാതെ പ്രിയങ്കയുടെ ഭർത്താവ് റോബർട്ട് വാദ്രക്കാണ് ഇടം നൽകിയത് ബിജെപിയുടെ ഇലക്‌ട്രൽ ബോണ്ടിലേക്ക് 170 കോടി രൂപ നൽകിയ വ്യവസായി റോബർട്ട് വാദ്ര ഇത് കോൺഗ്രസ്-ബിജെപി ഡീൽ തുറന്നുകാട്ടുന്നതാണെന്നും ബിനോയ് വിശ്വം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.