കാട്ടാക്കട: മാറനല്ലൂർ ഗ്രാമപഞ്ചായത്തിലെ വ്യാപാരികൾ തിങ്കളാഴ്ച കടകൾ അടച്ച് പ്രതിഷേധിക്കുന്നു.
വ്യാപാരികൾക്ക് ഭീഷണിയാകുന്ന വഴിയോരക്കച്ചവടം അവസാനിപ്പിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകാത്തതാണ് പ്രതിഷേധത്തിൻ്റെ പ്രധാന കാരണം. ഇതോടൊപ്പം ചേർന്ന് അനധികൃത കടമുറികൾ നിർമ്മിക്കുകയും ഇവിടെ വ്യാപാരം നടത്തുകയും വഴി തങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാത്തതും പ്രതിഷേധത്തിൻ്റെ കാരണവുമാണ്.
വീടുകളോട് ചേർന്നുണ്ടാകുന്ന ചെറുകടകൾ ഹോട്ടൽ വ്യവസായത്തെ സാരമായി ബാധിക്കുന്നുണ്ടെന്ന് ഇവർ പറഞ്ഞു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിഷേധ സൂചകമായി നാളെ രാവിലെ 10 മണിക്ക് മാറനല്ലൂർ പഞ്ചായത്തിന് മുന്നിൽ ധർണ നടത്തുന്നത്.ജില്ലാ പ്രസിഡണ്ട് ധനീഷ്ചന്ദ്രൻ ഉദ്ഘാടനം ചെയ്യും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.