കോട്ടയം;മുണ്ടക്കയം കുട്ടിക്കാനം റൂട്ടിൽ തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേക്ക് ലോഡുമായി വന്ന നാഷണൽ പെർമിറ്റ് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു വൻ അപകടം,
പെരുവന്താനം വളഞ്ഞങ്ങാനം വെള്ളച്ചാട്ടത്തിന് മുകൾ ഭാഗത്തായാണ് അൽപ്പ സമയം മുൻപ് ലോറി താഴ്ചയിലേക്ക് മറഞ്ഞപകടം സംഭവിച്ചത്,അപകടത്തിൽ ലോറി ഡ്രൈവർ വാഹനത്തിന് അടിയിൽ പെട്ടതായി സൂചനയുണ്ട്.മുണ്ടക്കയം കുട്ടിക്കാനം ഭാഗത്തേക്ക് പോകുകയായിരുന്ന വാഹന യാത്രക്കാർ അറിയിച്ചതിനെ തുടർന്ന് പീരുമേട് പോലീസും മുണ്ടക്കയം പോലീസും സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്,അപകടത്തെ തുടർന്ന് കുട്ടിക്കാനം റൂട്ടിൽ ഗതാഗതം സ്‌തംഭിച്ചതായും ആംബുലൻസ് അടക്കമുള്ള നിരവധി വാഹനങ്ങൾ കടന്നു പോകുന്ന പ്രധാന റൂട്ടായതിനാൽ ഉടനടി ഗതാഗതം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.മുണ്ടക്കയം പെരുവന്താനത്ത് അൽപ്പ സമയം മുൻപ് ചരക്ക് ലോറി താഴ്ചയിലേക്ക് മറിഞ്ഞു വൻ അപകടം.
0
ബുധനാഴ്ച, നവംബർ 13, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.