വയനാട്: മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ കുടുംബത്തിലെ എല്ലാവരെയും നഷ്ടമായ ശ്രുതിക്ക് സർക്കാർ ജോലി.
ശ്രുതിയെ റവന്യു വകുപ്പിൽ ക്ലാർക്കായി നിയമിച്ച് സർക്കാർ ഉത്തരവിറക്കി. നിയമനം സംഭവ കളക്ടറെ ചുമതലപ്പെടുത്തി. ചൂരൽമല ഉരുൾപൊട്ടലിൽചൂരൽ കോഴിക്കോട്ടെ ജോലി സ്ഥലത്തായിരുന്നതിനാൽ ശ്രുതി അപകടത്തിൽപ്പെട്ടില്ല. പുതിയ വീടിൻ്റെ ഗൃഹപ്രവേശനം കഴിഞ്ഞ് ശ്രുതിയുടെ വിവാഹത്തിനുള്ള ഒരുക്കങ്ങളിലേക്ക് കടക്കുന്നതിനിടെയാണ് ഉരുൾപൊട്ടലുണ്ടായത്.
ശ്രുതിയെ വിടാതെ പിന്തുടർന്ന ദുരന്തം അപകടത്തിൻ്റെ മാതൃകയിൽ പ്രതിശ്രുത വരൻ ജെൻസനെ കൂടി തട്ടിയെടുത്താണ് കൈത്താങ്ങായി സർക്കാർ എത്തിയത്. വയനാട് ജില്ലയിൽതന്നെ റവന്യൂ വകുപ്പിൽ ക്ലാർക്ക് തസ്തികയിൽ ശ്രുതിക്ക് ജോലിയിൽ പ്രവേശിക്കാൻ കഴിയുമെന്ന് റവന്യൂമന്ത്രി കെ. രാജൻ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:
ചൂരൽമല ദുരന്തത്തിൽ പിന്നീട് പ്രതിശ്രുത വരൻ അപകടത്തിൽ മരിക്കുകയും ചെയ്‌തപ്പോൾ ഒറ്റക്കായി പോയ ശ്രുതി ഈ സർക്കാർ ചേർത്തു പിടിക്കുമെന്ന് കേരളത്തിന് നൽകിയ വാക്ക് സർക്കാർ പാലിച്ചിരിക്കുകയാണ്. ഇനി മുതൽ ശ്രുതി ഞങ്ങളുടെ റവന്യൂ കുടുംബത്തിലെ അംഗമാണ്. വയനാട് ജില്ലയിൽ തന്നെ റവന്യൂ വകുപ്പിൽ ക്ലാർക്ക് തസ്തികയിൽ ശ്രുതി ജോലിക്ക് കയറും. ഈ സർക്കാർ കൂടെയുണ്ടാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.