കാറിന്റെ ഡിക്കിയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്-കൊല്ലപ്പെട്ട യുവതി ഇന്ത്യക്കാരി...!

യുകെ;ഈസ്റ്റ് ലണ്ടനിൽ കാറിന്റെ ഡിക്കിയിൽ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവം ബ്രിട്ടനിലാകെ കടുത്ത ഞെട്ടലുളവാക്കിയിരുന്നു.

കഴിഞ്ഞ ദിവസമാണ് യുവതിയുടെ കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടത്. ഇന്ത്യൻ വംശജയായ ഹർഷിത ബ്രെല്ല ആണ് ദാരുണമായി കൊല്ലപ്പെട്ടത്. 24 വയസ്സ് പ്രായമുണ്ടായിരുന്ന യുവതിയെ ഭർത്താവ് കൊലപ്പെടുത്തിയ ശേഷം കാറിന്റെ ഡിക്കിയിൽ ഉപേക്ഷിച്ചതാണെന്ന സംശയം പോലീസ് പുറത്തു വിട്ടിരുന്നു.

തന്റെ മകളുടെ ദാരുണ ദുരന്തത്തിൽ അവൾക്ക് നീതി കിട്ടണമെന്ന് ഹർഷിത ബ്രെല്ലൻ്റെ കുടുംബം ആവശ്യപ്പെട്ടു. ഹർഷിത ബ്രെല്ലൻ്റെ സ്വദേശം ഡൽഹി ആണ് . ഹർഷിത ബ്രെല്ലൻ്റെ അമ്മ സുദേഷ് കുമാരി കണ്ണീരോടെയാണ് മാധ്യമങ്ങളെ കണ്ടത്. 

വിവാഹത്തിനു ശേഷം യുകെയിലേക്ക് പോകുന്നതിൽ ഹർഷിത ബ്രെല്ല വളരെ സന്തോഷവതിയായിരുന്നു എന്നാണ് സഹോദരി സോണിയ ദബാസ് പറഞ്ഞു. യുവതിയുടെ ദാരുണ കൊലപാതകം യുകെയിലാകെ വൻ വാർത്താ പ്രാധാന്യം നേടിയിരുന്നു. ഹർഷിത ബ്രെല്ല മരിക്കുന്നതിന് മാസങ്ങൾക്ക് മുമ്പ് ഗാർഹിക പീഡന സംരക്ഷണ ഉത്തരവിന് വിധേയയായിരുന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചു.

പങ്കജ് ലാംബയുമായുള്ള വിവാഹശേഷം കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് ഹർഷിത ബ്രെല്ല യുകെയിൽ എത്തിയത്. യുവതിയെ കൊലപ്പെടുത്തിയതിനു ശേഷം കാറിന്റെ ഡിക്കിയിൽ ഈസ്റ്റ് ലണ്ടനിലെ ഇൽഫോർഡിലേക്ക് കൊണ്ടു വരുകയായിരുന്നു എന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. അതിനുശേഷം ഭർത്താവ് പങ്കജ് ലാംബ രാജ്യം വിട്ടതായാണ് നോർത്താംപ്ടൺഷയർ പോലീസ് അനുമാനിക്കുന്നത്. കൊലപാതകം നടത്തിയ പങ്കജ് ലാംബനെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും മകളുടെ മൃതദേഹം ഇന്ത്യയിൽ എത്തിക്കണമെന്നും ഹർഷിത ബ്രെല്ലൻ്റെ പിതാവ് സത്ബീർ ബ്രെല്ല പറഞ്ഞു. 

നവംബർ 10-ാം തീയതിയാണ് കുടുംബം ഹർഷിത ബ്രെല്ലയുമായി അവസാനമായി സംസാരിച്ചത്. 2023 ആഗസ്റ്റിലാണ് ഹർഷിത ബ്രെല്ലയും പങ്കജ് ലാംബയും വിവാഹിതരായത്. പങ്കജ് ലാംബ സ്റ്റുഡൻറ് വിസയിലായിരുന്നു യുകെയിൽ എത്തിയത്. ആശ്രിത വിസയിൽ എത്തിയ ഹർഷിത ബ്രെല്ല ഒരു വെയർഹൗസിൽ ജോലി ചെയ്യുകയായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !