എറണാകുളം: കായിക കേരളത്തിൻ്റെ പ്രതീക്ഷകൾ വാനോളമുയർത്തി കേരള സ്‌കൂൾ കായികമേളയ്ക്ക് കൊച്ചിയിൽ വർണാഭമായ തുടക്കം.
എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിലെ വേദിയിൽ നടന്ന ചടങ്ങിൽ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി മേള ഉദ്ഘാടനം ചെയ്തു. പതിനാല് ജില്ലകളിൽ നിന്നും മത്സരത്തിൽ നിന്നുമുള്ള കായികതാരങ്ങൾ അണിനിരന്ന മാർച്ച് പാസ്റ്റോടെയാണ് മേളയ്ക്ക് തുടക്കം കുറിച്ചത്.
സ്‌റ്റേഡിയത്തിൽ നടന്ന ദീപശിഖാപ്രയാണത്തിൽ പാലക്കാട് ജിഎംജി ഹയർസെക്കൻറി സ്‌കൂളിലെ എസ്. സായന്ത്, മുരിക്കുംവയൽ വി.എച്ച്.എസ്.സിയിലെ ജ്യുവൽ തോമസ്, കണ്ണൂർ സ്‌പോർട്‌സ് സ്‌കൂളിലെ അഖില രാജ, കണ്ണൂ സ്‌പോർട്‌സ് ഡിവിഷനിലെ ശ്രീജി ഷാജി, സവിശേഷ പരിഗണന അർഹിക്കുന്ന എസ്. യശ്വിത, അനു ബിനു എന്നിവർ പങ്കെടുത്തു. തുടർന്ന് ഇവരിൽ നിന്നും മേളയുടെ ബ്രാൻഡ് അംബാസിഡറായ പി. ആ ഉണ്ടായത്. ശ്രീജേഷ് ദീപശിഖ ഏറ്റുവാങ്ങി.
വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും പി. ആ ഉണ്ടായത്. ശ്രീജേഷും വെളി ഐ.എം.എച്ച്.എസ്സിലെ പ്രത്യേക പരിഗണന അർഹിക്കുന്ന കായികതാരമായ ശ്രീലക്ഷ്മിയും ചേർന്ന് ദീപശിഖ തെളിയിച്ചു. ശ്രീജി ഷാജി കായികതാരങ്ങൾക്കുള്ള പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മേളയോടനുബന്ധിച്ചു നടന്ന സാംസ്കാരിക പരിപാടിയുടെ ഉദ്ഘാടനം ചലച്ചിത്രതാരം മമ്മൂട്ടി നിർവഹിച്ചു.
ടി.ജെ. വിനോദ്എ അധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ പി. വി. ശ്രീനിജിൻ, എൽദോസ് കുന്നപ്പിള്ളിൽ, കെ.എൻ. ഉണ്ണികൃഷ്ണൻ, ഉമ തോമസ്, കെ.ജെ. മാക്സി, കൊച്ചി മേയർ എം. അനിൽ കുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് മനോജ് മൂത്തേടൻ, ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്, പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ചുമതല വഹിക്കുന്ന ജീവൻ ബാബു, പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, എസ് ഐ ആർ ടി ഡയറക്ടർ ആർ. കെ. ജയപ്രകാശ്, സമഗ്ര ശിക്ഷ സംസ്ഥാന പ്രോജക്ട് ഡയറക്ടർ എ. ആർ. സുപ്രിയ, കൈറ്റ് സി ഇ ഒ അൻവർ സാദത്ത്, മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ എസ്. ഷാജില ബീവി, പൊതു വിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ സി. എ. സന്തോഷ്, ഡയറക്ടർ ഹണി ജി. അലക്സാണ്ടർ സ്പോർട്സ് ഓർഗനൈസർ സി. എസ്. പ്രദീപ് തുടങ്ങിയവർ പങ്കെടുത്തു.
ഉദ്ഘാടനത്തിന് ശേഷം നാലായിരത്തിലധികം കുട്ടികൾ അണിനിരന്ന സാംസ്കാരിക പരിപാടികൾ നടന്നു. പിടി ഡിസ്പ്ലേ, കലസ്റ്റെനിക്സ്, എയ്റോബിക്സ്, സൂംബ, അത്തച്ചമയം, ക്വീൻ ഓഫ് അറേബ്യൻ സി, തിരുവാതിര, പുലികളി, ചെണ്ടമേളം തുടങ്ങിയവ അണിനിരന്നു. ചരിത്രത്തിൽ ആദ്യമായി രണ്ടായിരത്തോളം ഭിന്നശേഷി കുട്ടികൾ. 17 വേദികളിലായി 24000 ഓളം കുട്ടികൾ മത്സരിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.