ചണ്ഡീഗഡ്: ശിരോമണി അകാലിദള്‍ അധ്യക്ഷ സ്ഥാനം രാജിവെച്ച് മുതിർന്ന നേതാവ് സുഖ്ബീർ സിംഗ് ബാദല്‍. പാർട്ടി നേതാവ് ദള്‍ജിത്ത് സീമയാണ് ഇക്കാര്യം അറിയിച്ചത്.പാർട്ടിക്ക് പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിന് മുന്നോടിയായാണ് രാജിയെന്ന് ചീമ എക്സില്‍ പങ്കുവെച്ചു.
തന്റെ നേതൃത്വത്തില്‍ വിശ്വാസം അർപ്പിച്ചതിനും പൂർണ പിന്തുണയും സഹകരണവും ഉറപ്പാക്കിയതിലും അദ്ദേഹം എല്ലാ പാർട്ടി പ്രവർത്തകർക്കും നന്ദി അറിയിച്ചതായും ചീമ എക്സില്‍ കുറിച്ചു. അതേസമയം മതാചാര പ്രകാരമുള്ള കുറ്റത്തിന് തനിക്കെതിരെ നടപടിയെടുക്കണമെന്ന് സിഖ് പുരോഹിതരുടെ ഏറ്റവും ഉയർന്ന ഇരിപ്പിടമായ അകാല്‍ തക്തിനോട് അദ്ദേഹം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് രാജി. സിംഗ് മതപരമായ ദുഷ്പെരുമാറ്റത്തിന് കുറ്റക്കാരനാണെന്ന് അകാല്‍ തക്ത് വിധിച്ചിരുന്നു. വിധി വന്ന് രണ്ട് മാസം കഴിഞ്ഞിട്ടും നടപടി വൈകുകയാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. 2007 മുതല്‍ 2017 വരെ ശിരോമണി അകാലിദള്‍ പാർട്ടിയും സർക്കാരും മതപരമായ തെറ്റുകള്‍ ചെയ്തുവെന്ന് അകാല്‍ തക്ത് കണ്ടെത്തിയിരുന്നു.
അതേസമയം ലോക്സഭ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സുഖ്ബീർ സിംഗ് ബാദലിനെതിരെ പാർട്ടിയില്‍ കടുത്ത പ്രതിഷേധമാണ് ഉയർന്നത്. പർമീന്ദർ സിംഗ് ധിൻദ്‌സയും ബിബി ജാഗീറും ഉള്‍പ്പെടെയുള്ളവരാണ് നേതൃമാറ്റം ആവശ്യപ്പെട്ട് പ്രതിഷേധിച്ചത്. ചില നേതാക്കളുടെ നേതൃത്വത്തില്‍ ജലന്തറില്‍ രഹസ്യ യോഗവും നടന്നു.
നേതാക്കള്‍ ഉന്നയിക്കുന്ന വിഷയങ്ങളൊന്നും ചർച്ച ചെയ്യാൻ പോലും സിംഗ് കൂട്ടാക്കിയിരുന്നില്ലെന്നാണ് ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റി മുൻ പ്രസിഡന്റ് കൂടിയായ ബിബി ജഗീർ കൗർ ആരോപിച്ചത്. അതേസമയം ആരോപണങ്ങളില്‍ എസ്‌എഡി വർക്കിംഗ് കമ്മിറ്റി ബാദലിന് പൂർണ പിന്തുണ പ്രഖ്യാപിച്ചു.
പാർട്ടി അധ്യക്ഷൻ എസ് സുഖ്ബീർ സിംഗ് ബാദലിൻ്റെ നേതൃത്വത്തില്‍ ശിരോമണി അകാലിദള്‍ പ്രവർത്തക സമിതി പൂർണ വിശ്വാസമർപ്പിക്കുകയാണെന്നും പന്തിന്റെ ശത്രുക്കളുടെ കൈയ്യിലെ കളിപ്പാവ ആകരുതെന്ന് വിമർശകരോട് അഭ്യർത്ഥിക്കുകയാണെന്നും പ്രവർത്തക സമിതി എക്സില്‍ കുറിച്ചു. പാർട്ടിക്കും പന്തിനും പഞ്ചാബിനുമെതിരെ നടക്കുന്ന ഗൂഢാലോചന ശ്രമങ്ങളെ തുറന്നുകാട്ടാനുള്ള ശ്രമം തുടരണമെന്ന് അധ്യക്ഷനോട് അഭ്യർത്ഥിക്കുകയാണെന്നും പ്രവർത്തക സമിതി എക്സില്‍ പറഞ്ഞു.
അതിനിടെ ബാദലിന്റെ രാജിയെ സ്വാഗതം ചെയ്ത് മുൻ എംപി പ്രേം സിംഗ് ചന്ദുമജ്‌ര രംഗത്തെത്തി. ബാദലിന്റെ നേതൃത്വത്തിന് കീഴില്‍ ശിരോമണി അകാലിദള്‍ ദുർബലമായി കൊണ്ടിരിക്കുകയായിരുന്നുവെന്നും രാജി അകാലിദളിന്റെ ശക്തി സംയോജിപ്പിക്കാനുള്ള വഴിയാണ് തുറന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.