മാധ്യമ പ്രവർത്തകർക്ക് നേരെ ഭീഷണിയുമായി കെ സുരേന്ദ്രൻ; അപമാനിക്കാൻ ശ്രമിച്ചവരെ വെറുതെ വിടില്ല

തിരുവനന്തപുരം: പാലക്കാട്ടെ തോൽവിയിൽ സംസ്ഥാന ബിജെപിയിലെ പൊട്ടിത്തെറിക്കിടെ മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.

പ്രസ്ഥാനത്തെ അപമാനിക്കാൻ ശ്രമിച്ച ഒരു മാധ്യമപ്രവർത്തകനെയും വെറുതെ വിടില്ലെന്നും പാർട്ടിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചവരെയും കള്ളവാർത്ത കൊടുത്തവരെയും കൈകാര്യം ചെയ്യുമെന്നായിരുന്നു സുരേന്ദ്രൻ്റെ ഭീഷണി. അതിനിടെ പാലക്കാട് നഗരസഭയിലെ അസംതൃപ്തരായ ബിജെപി കൗൺസിലർമാരെ  കോൺഗ്രസിൽ എത്തിക്കാൻ സന്ദീപ് വാര്യർ നീക്കം തുടങ്ങി

പാലക്കട്ടെ തോൽവിക്ക് പിന്നാലെ സംസ്ഥാന ബിജെപിയിൽ വൻ പൊട്ടിത്തെറി തുടരുമ്പോഴാണ് മാധ്യമങ്ങളോടുള്ള സംസ്ഥാന അധ്യക്ഷൻ്റെ അരിശം. തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിസന്നദ്ധത അറിയിച്ചായിരുന്നു ആദ്യം സുരേന്ദ്രൻ വിമർശനങ്ങളെ നേരിട്ടത്. കേന്ദ്രം തുടരാൻ നിർദ്ദേശിച്ചതോടെ പിന്നീട് മാധ്യമപ്രവർത്തകരെ എതിരിട്ടു. 

ഇന്നലെ പരിഹാസമെങ്കിൽ ഇന്ന് ഭീഷണിയുടെ ലൈനാണ് കെ സുരേന്ദ്രനുള്ളത്. അച്ചടക്കത്തിൻ്റെ വാളോങ്ങി വിമർശകരെ നേരിടാനാണ് നേതൃത്വത്തിൻ്റെ നീക്കം. പരസ്യവിമർശനം പാടില്ലെന്നാണ് കേന്ദ്ര നിർദ്ദേശം. അതൃപ്തരായ സംസ്ഥാന നേതാക്കളുമായി കേന്ദ്ര നേതൃത്വം അടുത്തമാസം ആദ്യം ചർച്ച നടത്തും.

പരസ്യവിമർശനം ഉന്നയിച്ച ശിവരാജനോടും പ്രമീള ശശിധരനോടും വിശദീകരണം ചോദിക്കാൻ ശ്രമമുണ്ട്. പക്ഷെ പാലക്കാട് എന്തെങ്കിലും നടപടി വന്നാൽ നേതാക്കൾ മറുകണ്ടം ചാടുമോ എന്ന് പേടിക്കും പാർട്ടിക്കും ഉണ്ട്. നഗരസഭയിലെ അസംതൃപ്തരായ കൗൺസിലർമാരുമായി സന്ദീപ് വാര്യർ ചർച്ച നടത്തുന്നുണ്ട്. വെറുപ്പിൻ്റെ പ്രത്യയശാസ്ത്രം തള്ളിപ്പറയുന്നവർ രാഷ്ട്രീയമായി അനാഥരാകില്ലെന്ന സന്ദീപിൻ്റെ പോസ്റ്റ് അമർഷമുള്ളവർക്കുള്ള സന്ദേശം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !