പുകയുന്നൊരു അഗ്നിപർവ്വതമായി സിപിഎം മാറി; മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിയ്ക്കുമുള്ള അന്തിമ താക്കീത്; കെ സുധാകരൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആളിപ്പടരുന്ന ജനവികാരത്തെ തുടർന്നാണ് സഖാക്കൾ പ്രതിഷേധവുമായി തെരുവിലിറങ്ങുന്നതെന്ന് കെപിസിസി പ്രസിഡൻറ് കെ.സുധാകരൻ.

പാർട്ടി നേതാക്കൾ ബിജെപിയിൽ ചേക്കേറുകയാണ്. ചേരിപ്പോരും തമ്മിലടിയും മുല്യച്യുതിയും ജീർണതയുമാണ് സിപിഎം നേരിടുന്ന രാഷ്ട്രീയ പ്രതിസന്ധിയെന്നും അതിനെതിരെ അവർ രംഗത്തുവന്നതിൽ അദ്ഭുതപ്പെടാനില്ലെന്നും കെ.സുധാകരൻ പറഞ്ഞു. 

ഇത് മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദനും എതിരായ അന്തിമ താക്കീതാണ്. ആലപ്പുഴ മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നതും കരുനാഗപ്പള്ളിയിൽ പ്രതിഷേധിച്ചതും അതിൻ്റെ സൂചനയാണ്.'' - കെ.സുധാകരൻ ഓർമിപ്പിച്ചു.

''കേരളത്തിൽ സിപിഐഎമ്മും ബിജെപിയും ചേർന്ന് സിപിഐ മുന്നണിയാണ്. ഇത്രയും നാളും സിപിഎമ്മിനെതിരെ ഉന്നയിച്ച ആരോപണങ്ങളെല്ലാം അവരുടെ അണികൾ അടിവരയിടുകയാണ്. നേതാക്കളിലും അണികളിലും ഒരുപോലെ പ്രതിഷേധം പുകയുന്ന അഗ്നിപർവതമായി സിപിഎം മാറി. മുഖ്യമന്ത്രിയുടെ കുടുംബത്തിൻ്റെ സംരക്ഷണത്തിനായി സംഘപരിവാറിൻ്റെ ആലയിൽ സിപിഎമ്മിൻ്റെ നേതൃത്വത്തിൽ തളച്ചത്. 

കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തെ പോലും പണയപ്പെടുത്തി ഏതു കറുത്തശക്തിയോടും കൂട്ടുകൂടാൻ സിപിഎം നേതൃത്വം തയ്യാറായതിൻ്റെ ഫലമായി ബംഗാളിലുണ്ടായ തകർത്ത കേരളത്തിലും സിപിഎമ്മിനെ കാത്തിരിക്കുന്നു.'' - സുധാകരൻ തുറന്നടിച്ചു. വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസം നീണ്ടുപോകുന്നതിൽ പ്രതിഷേധിച്ച യൂത്ത് പ്രവർത്തകരെ തല്ലിച്ചതച്ച പൊലീസ് നടപടിയെയും കെ സുധാകരൻ എംപിയും ശക്തമായി പ്രതിഷേധിച്ചു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !