കടുത്തുരുത്തി; സിപിഎം ജില്ലാ കമ്മറ്റിയംഗത്തെ അന്വേഷിച്ച് ഏരിയ കമ്മിറ്റി ഓഫിസിലെത്തിയവർ ഓഫിസിനു മുന്നിൽ കാറിലിരുന്നു മദ്യപിച്ചതിനെച്ചൊല്ലി തർക്കവും സംഘർഷവും. രണ്ട് പേരെ കടുത്തുരുത്തി പൊലീസ് കസ്റ്റഡിയിലെടുത്തു. പിടിവലിയിൽ എസ്ഐയ്ക്കു പരുക്കേറ്റു.
കുറവിലങ്ങാട് സ്വദേശികളായ സുമേഷ് സോമൻ (45), ഷാജിമോൻ ജേക്കബ് (46) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഗ്രേഡ് എസ്ഐ സജീവിനാണ് പരുക്ക്.ഇന്നലെ മൂന്നുമണിയോടെ സിപിഎം ജില്ലാ കമ്മിറ്റിയംഗം പി.വി.സുനിലിനെ അന്വേഷിച്ച് കടുത്തുരുത്തി ഏരിയ കമ്മിറ്റി ഓഫിസിനു മുന്നിൽ എത്തിയതായിരുന്നു സുമേഷും ഷാജിമോനും.പ്രതികൾ ഓഫിസിന്റെ പ്രവേശന കവാടത്തിൽ പാർക്ക് ചെയ്ത കാറിലിരുന്നു മദ്യപിച്ചത് സിപിഎം ഓഫിസ് സെക്രട്ടറി മനോജും മറ്റ് പാർട്ടി പ്രവർത്തകരും ചോദ്യംചെയ്തു. വാക്കേറ്റമാവുകയും ചെയ്തു.
കടുത്തുരുത്തി എസ്ഐ ടി.എസ്. ശരണ്യയുടെ നേതൃത്വത്തിൽ പൊലീസ് എത്തി. പ്രതികൾ പൊലീസിനെ ആക്രമിക്കുകയും ഇതിനിടയിൽ പൊലീസ് ഉദ്യോഗസ്ഥനു പരുക്കേൽക്കുകയും ചെയ്തെന്നാണ് കേസ്. പ്രതികളുടെ വൈദ്യപരിശോധന നടത്തി, കേസെടുത്തു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.