പാലാ;സാമൂഹിക ഐക്യദാർഢ്യ പക്ഷാ ചരണത്തിന്റെ ഭാഗമായി കേരള സർക്കാർ ആയുഷ് ഹോമിയോപ്പതി,പട്ടികജാതി പട്ടികവർഗ വികസന വകുപ്പുകളുടെ സഹകരണത്തോടെ ളാലം ബ്ലോക്ക് തലത്തിൽ കടനാട് ഗ്രാമപഞ്ചായത്തിൽ ഹോമിയോപ്പതി മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്‌ളാസും സൗജന്യ പരിശോധനയും സംഘടിപ്പിച്ചു.
ഇന്ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരുമണി വരെ കൊല്ലപ്പള്ളി രാജീവ്ഗാന്ധി കോംപ്ലക്സിൽ സംഘടിപ്പിച്ച പരിപാടിയിൽ കടനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്,സോമൻ വി ജി,അധ്യക്ഷത വഹിച്ചു,പഞ്ചായത്ത് പ്രെസിഡന്റ് ജിജി തമ്പി പരിപാടി ഉദ്ഘാടനം ചെയ്തു,
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജെയ്‌സി സണ്ണി,ഒൻപതാം വാർഡ് മെമ്പർ ജെയ്‌സൺ പുത്തൻകണ്ടം,തുടങ്ങിയവർ പങ്കെടുത്തു,ഡോ,ഹഫ്‌സ മുഹമ്മദ്,ഡോ.സിമി തോമസ്,ഡോ.നീതു രാജ് തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി,
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.