കോഴിക്കോട്: ആയിരം വർഷം രണ്ടായിരം വർഷം മുമ്പുള്ള കാര്യങ്ങള്‍ പറഞ്ഞ് പള്ളികളിലും ആരാധനാലയങ്ങളിലും പോയി കുഴിച്ചുനോക്കുന്നത് നല്ലതിനല്ലെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി.
കുഴിച്ചുനോക്കുക എന്നത് ബോധപൂർവം നടത്തുന്ന പ്രവൃത്തിയാണ്. വൈകാര്യമായ സാഹചര്യം ഉണ്ടാക്കുകയാണ് ഇത്തരം പ്രവൃത്തിയിലൂടെ ലക്ഷ്യമിടുന്നത്. സംഭല്‍ സംഘർഷത്തെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.ഇതിന് പിന്നില്‍ കൃത്യമായ രാഷ്ട്രീയമാണുളളത്. അവസാനം അവർ പരാജയപ്പെടുകയേ ഉള്ളൂ. ഇപ്പോള്‍ അയോധ്യയില്‍ നാം കണ്ടില്ലെ, പരാജയപ്പെട്ടു. പക്ഷെ, അതിനിടക്ക് വെടിവെപ്പും മറ്റും ഉണ്ടാകും. ഇപ്പോള്‍ ഉപതെരഞ്ഞെടുപ്പ് മുൻപില്‍ കണ്ടുകൊണ്ട് ഉണ്ടാക്കിയതാണിതെല്ലാമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കലാപം അഴിച്ചു വിടാനുള്ള നീക്കമാണിവിടെ നടക്കുന്നത്. വർഗീയമായ ചേരിതിരിവ് സൃഷ്ടിക്കലാണിതിലൂടെ ലക്ഷ്യമിടുന്നത്. ഇത്, ലോകം ശ്രദ്ധിക്കുന്നുണ്ട്. വളരെ മോശമാണിതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.സംഭലില്‍ നടന്നത് സർക്കാർ സ്പോണ്‍സേഡ് വെടിവെപ്പാണ് നടന്നത്. നിരവധി പേർ മരണപ്പെട്ടു. ഒരു പള്ളി കഴിഞ്ഞാല്‍ മറ്റൊരു പള്ളിയെന്ന നിലക്കാണ് ബി.ജെ.പി നയം. ഉത്തരേന്ത്യ മുഴുവൻ വർഗീയത പടർത്താൻ ശ്രമിക്കുകയാണവർ.
മണിപ്പൂരിലും സമാന അവസ്ഥയാണുള്ളത്. സംഭലിലേക്ക് ലീഗിന്റെ എം.പിമാരെ കടത്തിവിട്ടില്ല. അതില്‍, വലിയ പ്രതിഷേധമുണ്ട്. ഈ രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ വലിയ ദുരിതം അനുഭവിക്കുകയാണ്. ഭരണഘടന ഉയർത്തിപ്പിടിച്ച് മുന്നോട്ട് പോകേണ്ട സാഹചര്യമാണുള്ളത്.
പ്രിയങ്ക ഗാന്ധി ഈ വേളയില്‍ സത്യപ്രതിജ്ഞ ചെയ്തത് ഏറെ ആശ്വാസം നല്‍കുകയാണ്. ആരാധനാലയങ്ങള്‍ക്കുനേരെയുള്ള നീക്കം ബോധപൂർവ്വമാണ്. ഈ വിഷയത്തില്‍ സുപ്രീം കോടതിയുടെ ഇടപെടല്‍ അനിവാര്യമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.