തിരുവനന്തപുരം: സ്മാർട്ട് സിറ്റി പദ്ധതി പ്രകാരമുള്ള പാളയം മാർക്കറ്റ് നവീകരണവുമായി ബന്ധപ്പെട്ട് താൽക്കാലിക കെട്ടിടങ്ങളിലേക്ക് കടകൾ മാറുന്നതിന് ആവശ്യമായ സമയം ലഭിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് ശ്രീ എ.കെ. എം. അസീം മുഈനി ആവശ്യപ്പെട്ടു.
മൂന്ന് ദിവസത്തെ മാത്രം നോട്ടീസ് സമയം നൽകിയ ഉദ്യോഗസ്ഥ നടപടിക്കെതിരെ മേയർ, ഡെ. മേയർ, സെക്രട്ടറി എന്നിവർക്ക് നിവേദനം നൽകിയിട്ടുണ്ട്. ഇത്തരത്തിൽ ചുരുങ്ങിയ സമയം മാത്രം നൽകികൊണ്ട് കടകൾ മാറ്റി സ്ഥാപിക്കുവാൻ നോട്ടീസ് നൽകിയ വിവരം നഗരസഭാ നേതൃത്വം അറിഞ്ഞിട്ടില്ലാ എന്നാണ് അധികൃതരുമായി നടത്തിയ ചർച്ചയിൽ നിന്നും മനസ്സിലാക്കുവാൻ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.വൈദ്യുതി കണക്ഷനും വെള്ളവും ഇതുവരെ കെട്ടിടങ്ങളിൽ ലഭ്യമായിട്ടില്ല. കടകൾ മാറുന്നതിന് ആവശ്യമായ മുന്നൊരുക്കങ്ങൾ പുതിയ കടമുറികളിൽ നടത്തുന്നതിന് വേണ്ടുന്ന സമയം ലഭിക്കണം. സ്മാർട്ട് സിറ്റി പദ്ധതി പ്രകാരം നഗരസഭ നടത്തുന്ന വികസന പദ്ധതികൾക്ക് പൂർണ്ണ പിൻതുണ നൽകുവാനുള്ള തീരുമാനമാണ് സംഘനയുടേത്. അതു കൊണ്ടു തന്നെ സൗകര്യം തീരെ കുറഞ്ഞ മുറികളിലേക്കാണെങ്കിലും, പ്രതിഷേധത്തിന്റെ സ്വരം ഉയർത്താതെ മാറുവാൻ വ്യാപാരികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
എന്നാൽ നഗരസഭാ അധികൃതരുടെ അറിവോ നിർദ്ദേശമില്ലാതെ മൂന്ന് ദിവസത്തെ കാലാവധി മാത്രം അനുവദിച്ചു കൊണ്ട് നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കച്ചവട സ്ഥാപനങ്ങൾ വെള്ളവും വെളിച്ചവും ഇല്ലാത്ത മറ്റൊരു കടമുറിയിലേക്ക് പൊടുന്നനെ മാറണം എന്ന് അവശ്യപ്പെട്ടു കൊണ്ടുള്ള ഉത്തരവ് തീർത്തും അപ്രായോഗികണെന്നും, ആയത് അടിയന്തരമായി തിരുത്തി ആവശ്യമായ സമയമനുവദിച്ചു കൊണ്ട് വേണം താൽക്കാലിക പുനരുധിവാസം നടപ്പിലാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ വർക്കിംഗ് പ്രസിഡണ്ട് ശ്രീ പാളയം പത്മകുമാർ, പാളയം യൂണിറ്റ് പ്രസിഡന്റ് ശ്രീ. കെ. വിദ്യാധരൻ, യൂണിറ്റ് സെക്രട്ടറി ശ്രീ. എം. കബീർ എന്നിവർ നിവേദക സംഘത്തിൽ ഉണ്ടായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.