കളമശ്ശേരി: കളമശ്ശേരി കൂനംതൈ അമ്പലം റോഡിനു സമീപത്തെ അപ്പാർട്ട്മെന്റിൽ താമസിച്ചിരുന്ന വീട്ടമ്മയുടെ കൊലപാതക കേസിൽ അന്വേഷണം പോലീസ് ഊർജിതമാക്കി. തൃക്കാക്കര എ.സി.പി.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.
കൊല്ലപ്പെട്ട പെരുമ്പാവൂർ ചുണ്ടക്കുഴിയിൽ കോറാട്ടുകുടി വീട്ടിൽ ജെയ്സി എബ്രഹാമിന്റെ (55) അപ്പാർട്ട്മെന്റിൽ വന്നുപോയവരുടെ സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു.സംശയമുള്ളവരെക്കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. അപ്പാർട്ട്മെന്റിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന ഇവർക്ക് സമീപവാസികളുമായി അടുപ്പമില്ലായിരുന്നു. ഭർത്താവ് എബ്രഹാം ഇവർക്കൊപ്പമായിരുന്നില്ല കഴിഞ്ഞിരുന്നതെന്ന് പോലീസ് പറഞ്ഞു.അപ്പാർട്ട്മെന്റിൽ ഞായറാഴ്ച രാത്രിയാണ് ഇവരെ മരിച്ച നിലയിൽ കണ്ടത്. തിങ്കളാഴ്ച വൈകീട്ട് ലഭിച്ച പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണം എന്നറിയുന്നത്. മുഖവും വികൃതമാക്കിയിരുന്നു.
അമൃത ആശുപത്രിക്കടുത്ത് അപ്പാർട്ട്മെന്റുകൾ വാടകയ്ക്കെടുത്തിട്ട് ഫർണിഷ് ചെയ്ത് മറ്റുള്ളവർക്ക് ദിവസ-മാസ വാടകയ്ക്ക് കൊടുക്കുന്ന ഇടപാടും റിയൽ എസ്റ്റേറ്റ് ഇടപാടും ജെയ്സിക്ക് ഉണ്ടായിരുന്നു. കുറുപ്പംപടി ചുണ്ടക്കുഴിയിൽനിന്ന്യ്സി ജെയ്സി കുടുംബം സ്ഥലം വിറ്റുപോയിട്ട് 10 വർഷത്തോളമായി.
ദിവസങ്ങൾക്കു മുൻപ് ഭർത്താവ് എബ്രഹാമിനൊപ്പം ജെയ്‌സി ചുണ്ടക്കുഴിയിലെ ബാങ്ക് ശാഖയിൽ എത്തിയിരുന്നു. എബ്രഹാം (രാജു) ഇടയ്ക്കിടെ സ്ഥലം, വീട് കച്ചവടങ്ങൾക്ക് ഇടനിലക്കാരനായി ചുണ്ടക്കുഴിയിൽ എത്താറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.