ഡല്‍ഹി : പ്രയാഗ്രാജ് റെയില്‍വേ സ്റ്റേഷൻ, അലഹബാദ് ഹൈക്കോടതി, സുപ്രീം കോടതി എന്നിവയ്ക്ക് ബോംബ് ഭീഷണി .
ശ്രീകൃഷ്ണ ജന്മഭൂമി മുക്തി നിർമാണ് ട്രസ്റ്റ് പ്രസിഡൻ്റും ജന്മഭൂമി-ഷാഹി ഈദ്ഗാ കേസിലെ ഹർജിക്കാരനുമായ അശുതോഷ് പാണ്ഡെയുടെ വാട്സ്ആപ്പിലാണ് ഭീഷണി സന്ദേശം വന്നത്.പാകിസ്ഥാനി നമ്ബറില്‍ നിന്നാണ് ശബ്ദ സന്ദേശം വന്നത്. രാത്രി 1:37 നും 1:40 നും ഇടയില്‍ വാട്സ്ആപ്പില്‍ പാകിസ്ഥാനി നമ്പറില്‍ നിന്ന് 6 ഭീഷണി ശബ്ദ സന്ദേശങ്ങള്‍ ലഭിച്ചു.ഇതിന് ശേഷം 2.36ന് വാട്സ്ആപ്പ് കോളിലൂടെ ഭീഷണി മുഴക്കുകയായിരുന്നു.
ആദ്യം വന്ന സന്ദേശത്തില്‍ അലഹബാദ് ഹൈക്കോടതിയും , സുപ്രീം കോടതിയും തകർക്കുമെന്നാണ് പറഞ്ഞിരുന്നത് . മഥുര, ഡല്‍ഹി…ഇന്ത്യയിലെ എല്ലാ വലിയ ക്ഷേത്രങ്ങളും തകർക്കുമെന്നായിരുന്നു രണ്ടാമത്തെ സന്ദേശം . ഇതിനുശേഷം വന്നതില്‍ പ്രയാഗ്രാജ് സ്റ്റേഷനും തകർക്കുമെന്ന ഭീഷണി ഉണ്ടായിരുന്നു.
അതേസമയം ശ്രീകൃഷ്ണ ജന്മഭൂമിയും ഷാഹി മസ്ജിദ് ഈദ്ഗാഹും തമ്മിലുള്ള 18 കേസുകളുടെ വാദം അലഹബാദ് ഹൈക്കോടതിയില്‍ ആരംഭിച്ചു.
കോടതിയില്‍ നിന്ന് വലിയൊരു തീരുമാനമാണ് ശ്രീകൃഷ്ണ ജന്മഭൂമിയുടെ പക്ഷം പ്രതീക്ഷിക്കുന്നത്. ജസ്റ്റിസ് മായങ്ക് ജെയിൻ വിരമിച്ചതിനാല്‍ ജസ്റ്റിസ് ആർഎം മിശ്രയുടെ കോടതിയാണ് വാദം കേള്‍ക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.