കല്‍പ്പറ്റ: വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയിലെ ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍ നിയോജകമണ്ഡലങ്ങളിലെ പോളിങ് സ്റ്റേഷനുകള്‍ ഉള്‍പ്പെടുന്ന മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു.
നവംബര്‍ 12,13 തീയതികളിലാണ് അവധി പ്രഖ്യാപിച്ചത്. ഒപ്പം പോളിങ് സാമഗ്രികളുടെയും ഇവിഎം വിവി പാറ്റ് മെഷീനുകളുടെയും വിതരണ-സ്വീകരണ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലാ ഇലക്ഷന് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടറാണ് അവധി പ്രഖ്യാപിച്ചത്.വയനാട് ലോക്സഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നവംബർ 13ന് ആണ്. നവംബർ 23ന് വോട്ടെണ്ണും. അതേസമയം, പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പ് തീയതി നവംബർ 20ലേക്ക് മാറ്റി. കല്‍പ്പാത്തി രഥോല്‍സവം പരിഗണിച്ചാണ് തെരഞ്ഞെടുപ്പ് കമീഷൻ വോട്ടെടുപ്പ് തീയതി മാറ്റിയത്.
നവംബർ 13നായിരുന്നു തെരഞ്ഞെടുപ്പ് തീരുമാനിച്ചിരുന്നത്. കേരളം, പഞ്ചാബ്, ഉത്തർ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ 14 നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് തീയതി മാറ്റി തെരഞ്ഞെടുപ്പ് കമീഷൻ വിജ്ഞാപനമിറക്കിയിട്ടുണ്ട്.
കല്പാത്തി രഥോല്‍സവം നടക്കുന്ന സാഹചര്യത്തില്‍ വിവിധ രാഷ്ട്രീയ പാർട്ടികള്‍ വോട്ടെടുപ്പ് തീയതി മാറ്റണമെന്ന് തെരഞ്ഞെടുപ്പ് കമീഷനോട് ആവശ്യപ്പെട്ടിരുന്നു.
അതേസമയം, ചേലക്കരയിലേയും വയനാട്ടിലേയും ഉപ തെരഞ്ഞെടുപ്പ് മുൻനിശ്ചയിച്ച പ്രകാരം 13 ന് തന്നെ നടക്കും.നവംബർ 13മുതല്‍ 16 വരെയാണ് കല്പാത്തി രഥോല്‍സവം നടക്കുന്നത്. 13നാണ് ഉല്‍സവത്തിന്റെ സുപ്രധാന ചടങ്ങ് നടക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.