കൊല്ലം: കൊല്ലം ആര്യങ്കാവില്‍, ട്രെയിനില്‍ രേഖകളില്ലാതെ കടത്തിക്കൊണ്ടു വന്ന പണം പിടികൂടി. 36 ലക്ഷത്തോളം രൂപയാണ് റെയില്‍വെ പൊലീസ് പരിശോധനയില്‍ പിടികൂടിയത്.
ആലപ്പുഴ കാവാലം സ്വദേശി പ്രസന്നനാണ് മധുരൈയില്‍ നിന്ന് വരുന്ന ഗുരുവായൂർ എക്സ്പ്രസില്‍ ബാഗില്‍ രേഖകളില്ലാതെ പണം കൊണ്ടുവന്നത്. രണ്ട് മാസത്തിനുള്ളില്‍ ഇത് രണ്ടാമത്തെ തവണയാണ് പുനലൂർ ചെങ്കോട്ട പാതയില്‍ നിന്നും രേഖകളില്ലാത്ത പണം പിടികൂടുന്നത്. പതിവ് പരിശോധനക്കിടെയാണ് പണം പിടിച്ചതെന്ന് റെയില്‍വേ പൊലീസ് വ്യക്തമാക്കി.പണം എവിടെ നിന്നും കൊണ്ടുവന്നെന്നോ, എത്ര രൂപയുണ്ടെന്നോ, എവിടേക്ക് കൊണ്ടുപോകുന്നു എന്നോ പ്രസന്നൻ വ്യക്തമായ മറുപടി നല്‍കിയില്ല. ഇലക്ഷനോട് അനുബന്ധിച്ചു വൻതോതില്‍ കുഴല്‍പണവും മറ്റ് ലഹരി വസ്തുക്കളും അന്യസംസ്ഥാനത്തു നിന്ന് എത്താൻ സാധ്യത ഉണ്ടെന്ന ഇന്റലിജിൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ വ്യാപകമായി പരിശോധന നടന്നിരുന്നു.
റെയില്‍വേ എസ്.പി വി കൃഷ്ണകുമാറിന്റെ നിർദ്ദേശാനുസരണം ട്രെയിനിലും പരിശോധന ശക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടന്ന പരിശോധനയിലാണ് സംശയാസ്പദമായ രീതിയില്‍ ബാഗുമായി നില്‍ക്കുന്നയാളെ പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ബാഗ് പരിശോധിച്ചപ്പോള്‍ പണം കണ്ടെത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.