ഭൂകമ്പത്തിനും , കൊടുങ്കാറ്റിനും തകര്‍ക്കാനാകില്ല : ശ്രീകൃഷ്ണ ജന്മഭൂമിയായ മഥുരയില്‍ 700 അടി ഉയരത്തില്‍ മഹാക്ഷേത്രം ഉയരുന്നു, പ്രത്യേകതകൾ ഇതാ,,

ലക്നൗ: ശ്രീകൃഷ്ണ ജന്മഭൂമിയായ മഥുരയില്‍ പണി പുരോഗമിക്കുന്നത് ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ ക്ഷേത്രങ്ങളില്‍ ഒന്ന്.

2014 നവംബർ 16ന് അന്നത്തെ രാഷ്‌ട്രപതി പ്രണബ് മുഖർജി ശിലാസ്ഥാപനം നടത്തിയ വൃന്ദാവൻ ചന്ദ്രോദയ ക്ഷേത്രത്തിന്റെ ഉയരം 700 അടിയാണ്. ഈ ക്ഷേത്രം പൂർത്തിയാകുമ്പോള്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ക്ഷേത്രങ്ങളുടെ പട്ടികയില്‍ ഇടംപിടിക്കുമെന്ന് ക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങള്‍ നടത്തുന്ന ഇസ്കോണ്‍ ഭാരവാഹികള്‍ പറയുന്നു.

മഥുര സന്ദർശിക്കുന്ന വിനോദസഞ്ചാരികളുടെ ആകർഷണ കേന്ദ്രമാകുന്ന ഈ ക്ഷേത്രത്തിന് മുകളില്‍ നിന്ന് താജ്മഹല്‍ പോലും കാണാനാകും വിധമാണ് നിർമ്മാണം.166 നിലകളുള്ള ഈ ക്ഷേത്രത്തിന്റെ ആകൃതി പിരമിഡ് പോലെയായിരിക്കും. 

ക്ഷേത്രത്തിന്റെ ഏറ്റവും ഉയർന്ന നിലയ്‌ക്ക് ബ്രജ് മണ്ഡല ദർശൻ എന്നാണ് പേരിട്ടിരിക്കുന്നത്. ശ്രീമദ് ഭാഗവതത്തിലും മറ്റ് ഗ്രന്ഥങ്ങളിലും പരാമർശിച്ചിരിക്കുന്ന 12 വനങ്ങള്‍ ക്ഷേത്രത്തിന് ചുറ്റും സൃഷ്ടിച്ചിട്ടുണ്ട്. 700 കോടിയിലധികം രൂപ ചെലവിലാണ് ഈ ക്ഷേത്രത്തിന്റെ നിർമാണ പ്രവർത്തനങ്ങള്‍ നടക്കുന്നത്.

ഭൂകമ്പത്തെയും കൊടുങ്കാറ്റിനെയും പോലും പ്രതിരോധിക്കാനാകും വിധമാണ് ക്ഷേത്രത്തിന്റെ നിർമ്മാണം. റിക്ടർ സ്കെയിലില്‍ 8 തീവ്രത രേഖപ്പെടുത്തുന്ന ഭൂകമ്പത്തെ പോലും അതിജീവിക്കാൻ ഈ ക്ഷേത്രത്തിന് കഴിയും. മണിക്കൂറില്‍ 170 കിലോമീറ്റർ വേഗതയില്‍ വീശിയടിക്കുന്ന കൊടുങ്കാറ്റിന് പോലും ക്ഷേത്രത്തെ തകർക്കാനാകില്ല.

70 ഏക്കറിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കാർ പാർക്കിംഗ്, ഹെലിപാഡ് എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. ക്ഷേത്രം മുഴുവനും ദർശിക്കാൻ നാലു ദിവസമെങ്കിലും വേണ്ടി വരും. 10,000 ഭക്തർക്ക് ക്ഷേത്രത്തില്‍ ഒരേസമയം ഒത്തുകൂടാം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ടൂറിസ്റ്റ് ബസ് അപകടം. നിരവധി പേർക്ക് ഗുരുതരപരിക്ക് | Tourist Bus Kuravilangad

പോലീസിനെ വെട്ടിച്ച് ബൈക്ക് അഭ്യാസം യുവാക്കൾ പിടിയിൽ | Droupadi Murmu #droupadimurmu

നാലു മാസം മുൻപ് KSRTC എന്നെ പിരിച്ചു വിട്ടു..! Jayanashan Kavukandam

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !