കൊട്ടാരക്കര: മുൻ എംഎല്‍എ പി.അയിഷപോറ്റിയെ സിപിഎം ഏരിയ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി. പാർട്ടിയുമായി ചില വിഷയങ്ങളില്‍ ഭിന്നതയുള്ള അയിഷപോറ്റി കമ്മിറ്റികളില്‍ പങ്കെടുത്തിരുന്നില്ല.
ആരോഗ്യപരമായ കാരണങ്ങളാണെന്നായിരുന്നു വിശദീകരണം. എന്നാല്‍ എംഎല്‍എ ആയിരിക്കെ മുൻകൈ എടുത്ത് നടപ്പിലാക്കിയ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങുകളില്‍ തന്റെ പേര് പരാമർശിക്കാത്തതാണ് ഭിന്നതയ്ക്ക് കാരണമെന്നാണ് സൂചന. .ജില്ലാ കമ്മിറ്റി അംഗമായതിനാലാണ് ഒഴിവാക്കിയതെന്നാണ് പാർട്ടി നേതാക്കളുടെ വിശദീകരണം. എന്നാല്‍ നിലവിലെ മറ്റൊരു ജില്ലാ കമ്മിറ്റി അംഗമായ ജി.സുന്ദരേശനെ ഏരിയ കമ്മിറ്റിയില്‍ നിലനിർത്തുകയും ചെയ്തു. സിപിഎം ജില്ലാ സെക്രട്ടറിയെ വിമർശിച്ച ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയെ ഏരിയ കമ്മിറ്റി അംഗ ലിസ്റ്റില്‍ നിന്നും വെട്ടിമാറ്റി.
ഇന്നലെ നടന്ന പ്രതിനിധി സമ്മേളനത്തില്‍ 21 അംഗ ഏരിയ കമ്മിറ്റി അംഗങ്ങളില്‍ തൃക്കണ്ണമംഗല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയെ ഉള്‍പ്പെടുത്തിയില്ല. കൊട്ടാരക്കര ടൗണ്‍ ഉള്‍പ്പെടുന്ന പ്രദേശമാണ് തൃക്കണ്ണമംഗല്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.