നോയിഡ: അപാർട്ട്മെന്റില്‍ നൂതന സാങ്കേതിക വിദ്യയില്‍ സജ്ജമാക്കിയത് കഞ്ചാവ് തോട്ടം. 50ലേറ ചെടി ചട്ടികളില്‍ നാല് മാസത്തിലേറെയായ വളർത്തിയ കഞ്ചാവ് തോട്ടമാണ് ലഹരിമുക്ത സ്ക്വാഡിന്റെ സംയുക്ത റെയ്ഡില്‍ കണ്ടെത്തിയത്.
ഡാർക്ക് വെബ്ബിലൂടെ കഞ്ചാവ് കച്ചവടം ഈസിയായി നടത്തിയിരുന്ന യുവാവിനേക്കുറിച്ച് അടുത്തിടെയാണ് പൊലീസിന് വിവരം ലഭിക്കുന്നത്. രാഹുല്‍ ചൌധരി എന്ന യുവാവിനേയാണ് ലക്ഷങ്ങള്‍ വില വരുന്ന കഞ്ചാവും കഞ്ചാവ് ചെടികളുമായി പിടികൂടിയത്.നാർക്കോട്ടിക്സ് ഡിപാർട്ട്മെന്റും പ്രാദേശിക പൊലീസും ചേർന്നുള്ള റെയ്ഡിലാണ് ആഡംബര അപാർട്ട്മെന്റിലെ കഞ്ചാവ് ഫാം കണ്ടെത്തിയത്. മുറികളില്‍ വളർച്ചയുടെ വിവിധ ഘട്ടങ്ങളുള്ള കഞ്ചാവ് ചെടികള്‍ വേർതിരിച്ച് നിർത്തിയ രീതിയിലായിരുന്നു അനധികൃത കൃഷി. മുറികളില്‍ മറ്റ് ഫർണിച്ചറുകള്‍ അടക്കമുള്ളവ ഒന്നുമില്ല. കൃത്രിമ സൂര്യപ്രകാശം നല്‍കാനുള്ള സംവിധാനം. ചെടികള്‍ക്ക് കൃത്യമായ വെളിച്ചം എത്താനായി നൂതന സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയുള്ള സജ്ജീകരണങ്ങളും കഞ്ചാവ് ഫാമില്‍ ഒരുക്കിയിരുന്നു. മഴയ്ക്ക് സമാനമായ രീതിയില്‍ കഞ്ചാവ് ചെടികള്‍ക്ക് വെള്ളം ലഭിക്കാനുള്ള സംവിധാനവും യുവാവ് ൊരുക്കിയിരുന്നു.
ഗ്രേറ്റർ നോയിഡയിലെ പർസ്വന്ത് പനോരമ സൊസൈറ്റിയിലെ ഒരു അപാർട്ട്മെന്റില്‍ കഞ്ചാവ് കൃഷി നടക്കുന്നതായുള്ള രഹസ്യ വിവരത്തേ തുടർന്നാണ് പൊലീസും നാർക്കോട്ടിക്സ് വകുപ്പും ചേർന്ന് പരിശോധന ആരംഭിച്ചത്. പലയിടങ്ങളില്‍ നിന്ന് കഞ്ചാവ് എത്തിച്ച് ഡാർക്ക് വെബ്ബിലൂടെ വ്യാപാരം ചെയ്യുന്നതിനിടെ ആവശ്യക്കാരുടെ എണ്ണം വർധിച്ചതാണ് കഞ്ചാവ് ഫാമെന്ന ആശയത്തിലേക്ക് യുവാവ് എത്തിയത്.
പ്രീമിയം കഞ്ചാവിന്റെ വിവിധ ഘട്ടങ്ങളിലുള്ള ചെടികളാണ് പൊലീസ് സംഘം അപാർട്ട്മെന്റില്‍ കണ്ടെത്തിയത്. കഞ്ചാവ് ചെടികള്‍ക്ക് തളിക്കാനായി മരുന്ന് മിശ്രിതങ്ങളും ലക്ഷക്കണക്കിന് പണവും അപാർട്ട്മെന്റില്‍ നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഉത്തർ പ്രദേശിലെ മീററ്റ് സ്വദേശിയാണ് രാഹുല്‍ ചൌധരി. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.
ഇയാളുടെ അപാർട്ട്മെന്റില്‍ നിന്ന് ആള്‍ താമസമുണ്ടെങ്കിലും ഭക്ഷണ അവശിഷ്ടം പോലും പുറത്ത് കളയുന്നതായി സമീപത്തെ താമസക്കാർ കണ്ടിരുന്നില്ല. സദാസമയം അടച്ച് കിടക്കുന്ന അപാർട്ട്മെന്റില്‍ നിന്ന് കേട്ട ചില ശബ്ദങ്ങളില്‍ ആളുകള്‍ക്ക് സംശയം തോന്നിയിരുന്നതായാണ് സമീപത്തെ അപാർട്ട്മെന്റുകളിലുള്ളവർ പ്രതികരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.