പാലാ: ഇടപ്പാടിയിൽ ചിട്ടിനടത്തിപ്പിലൂടെ ലക്ഷങ്ങൾ തട്ടിയെടുത്തെന്ന് ആരോപിച്ച് സ്ഥാപനമുടമയെ നിക്ഷേപകർ സ്ഥാപനത്തിനുള്ളിൽ തടഞ്ഞുവെച്ച് പ്രതിഷേധിച്ചു.
ഇടപ്പാടി സീറോ ഗ്ലോബൽ മലങ്കര എന്ന പണമിടപാട് സ്ഥാപനത്തിലാണ് ലക്ഷങ്ങളുടെ നിക്ഷേപം സ്വീകരിച്ച ശേഷം പണം നിക്ഷേപകർക്ക് നൽകാതെ കബളിപ്പിച്ചത്. പലരോടും സ്ഥപനമുടമ ഇടുക്കി ഉറുമ്പൻചോല നെടുംങ്കണ്ടം കുഴിവിള വീട്ടിൽ മനു (45) നെയാണ് നിക്ഷേപകർ തടഞ്ഞു വെച്ചു പ്രതിഷേധിച്ചത്..തുടർന്ന് സ്ഥാപനത്തിൽ നിന്ന് മാറാൻ ശ്രമിച്ച ഉടമ മനുവിനെ തടഞ്ഞുവെച്ച് പാലാ പോലീസിനെ വിവരം അറിയിക്കുകയും പാലാ SHO ജോബിൻ ആന്റണി സ്ഥലത്തെത്തി വിശദാംശങ്ങൾ ശേഖരിക്കുകയും സ്ഥാപനത്തിൽ ലക്ഷങ്ങളുടെ തട്ടിപ്പും കൂടാതെ സ്വർണ്ണം തട്ടിയെടുത്തത് ഉൾപ്പെടെയുള്ള വിവരങ്ങൾ കണ്ടെത്തുകയും ചെയ്തു. തുടർന്ന് സ്ഥാപനത്തിന്റെ ഉടമ മനുവിനെ കസ്റ്റഡിയിൽ എടുക്കുകയും പോലീസ് സ്റ്റേഷനിൽ എത്തിക്കുകയും ചെയ്തു പാലാ പൂവരണി കേന്ദ്രീകരിച്ചും യുവാവ് തട്ടിപ്പ് നടത്തിയതായി സൂചനയുണ്ട്.
പാലായിലെ നിരവധി മൊബൈൽഫോൺ ഷോപ്പുകളിൽ നിന്ന് ഫോണുകൾ വാങ്ങി ലക്ഷക്കണക്കിന് രൂപ വ്യാപാരികളെയും വഞ്ചിച്ചതായും വിവരങ്ങൾ പുറത്തു വരുന്നുണ്ട്,താനും വ്യാപാരികൾ ഇതിനോടകം പാലാ പോലീസിൽ പരാതി.കസ്റ്റഡിയിൽ എടുത്ത യുവാവിനെ തുടർ നടപടികൾക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തതായി പാലാ SHO ജോബിൻ ആന്റണി അറിയിച്ചു.എസ് ഐ രാജേഷ് കുമാർ കെ കെ, എ എസ്ഐ ഐസക്, സിപിഒ മാരായ അനീഷ്, മനോജ് ജോസഫ് എന്നിവരും ഒപ്പമുണ്ടായിരുന്നു..
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.