ന്യുയോര്‍ക്ക്: 47ാമത്തെ പ്രസിഡന്റിനെ തെരഞ്ഞെടുക്കാൻ അമേരിക്ക ഇന്ന് പോളിങ് ബൂത്തുകളിലേക്ക്. ഇന്ത്യൻ സമയം വൈകിട്ട് നാലരയോടെ പോളിങ് ആരംഭിക്കും.
വാശിയേറിയ കമല ഹാരിസ് ഡോണള്‍ഡ് ട്രംപ് പോരാട്ടത്തില്‍ വിധിയെഴുതാൻ ജനങ്ങള്‍ തയ്യാറായി കഴിഞ്ഞു. പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളില്‍ ഇടവേളകളില്ലാതെയാണ് കമല ഹാരിസും ഡോണള്‍ഡ് ട്രംപും വോട്ട് അഭ്യര്‍ത്ഥിച്ചത്.ഫലം അങ്ങോട്ടും മിങ്ങോട്ടും മാറിമറിയാവുന്ന ഏഴ് ചാഞ്ചാട്ട സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ് ഈ അവസാന വട്ട പ്രചാരണം നടന്നത്.
പെൻസില്‍വേനിയ പിടിച്ചെടുക്കാനുള്ള അവസാന ശ്രമത്തിലാണ് ഡോണള്‍ഡ് ട്രംപും കമല ഹാരിസും. അവിടെ അഞ്ചോളം പൊതു യോഗങ്ങളിലാണ് ഇരുവരും പങ്കെടുത്തത്. അഭിപ്രായ സർവേകളില്‍ ഒപ്പത്തിനൊപ്പമായ തെരഞ്ഞെടുപ്പില്‍ അട്ടിമറിയും പ്രതീക്ഷിക്കാം.
ഒരു വൻ വിജയമുണ്ടാകുമെന്ന ആത്മവിശ്വാസത്തിലാണ് ട്രംപ് ക്യാമ്പ് പരമാവധി വോട്ടർമാരെ ബൂത്തുകളില്‍ എത്തിച്ച് വിജയം ഉറപ്പിക്കാൻ കഴിയും എന്ന പ്രതീക്ഷയിലാണ് കമല ഹാരിസ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.