വാഷിങ്ടണ്‍: പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാൻ അമേരിക്ക നാളെ വിധിയെഴുതും. ചരിത്രത്തില്‍ ആദ്യമായി അമേരിക്കയ്ക്ക് ഒരു വനിതാ പ്രസിഡന്റ് ഉണ്ടാകുമോ എന്നത് ഉറ്റുനോക്കുകയാണ് ലോകം.
നിർണായക സംസ്ഥാനങ്ങളില്‍ കമല ഹാരിസിന് നേരിയ ലീഡ് മാത്രമെന്ന് ഏറ്റവും പുതിയ അഭിപ്രായ സർവേയും പറയുന്നു.വാശിയേറിയ പോരാട്ടമാണ് ഡോണള്‍ഡ് ട്രംപും കമല ഹാരിസും കാഴ്ചവെക്കുന്നത്. പരസ്പരം വിമർശങ്ങളും അധിക്ഷേപങ്ങളും വ്യക്തിഹത്യയുമെല്ലാം നടത്തി ഇരുപക്ഷവും മുന്നേറുമ്പോള്‍ അഭിപ്രായ സർവേകളുടെ ഫലവും മാറി മറിയുകയാണ്.
ന്യൂയോർക്ക് ടൈംസ് ഇന്ന് പുറത്തുവിട്ട സർവേ അനുസരിച്ച് ഏഴ് നിർണായക സംസ്ഥാനങ്ങളില്‍ നാലിടത്ത് കമല ഹാരിസിന് നേരിയ മുൻതുക്കമുണ്ട്. നെവാഡ, നോർത്ത് കാരലൈന, വിസ്കോണ്‍സിൻ, ജോർജിയ സംസ്ഥാനങ്ങളില്‍ ആണ് കമല ഹാരിസിന് നേരിയ മുൻതൂക്കമുള്ളത്. മിഷിഗൻ, പെൻസില്‍വേനിയ സംസ്ഥാനങ്ങളില്‍ ഇരുസ്ഥാനാർത്ഥികളും ഒപ്പത്തിനൊപ്പമാണ്. അരിസോണയില്‍ ഡോണള്‍ഡ് ട്രംപിന് നേരിയ മുൻതൂക്കമുണ്ട്.
അവസാന ദിവസങ്ങളില്‍ ട്രംപ് നില മെച്ചപ്പെടുത്തി എന്നാണ് സർവേ നല്‍കുന്ന സൂചന. 16 കോടിയിലേറെ വോട്ടർമാരില്‍ പകുതിയോളം പേർ മുൻകൂട്ടി വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു. ഇന്ത്യൻ സമയം ബുധനാഴ്ച രാവിലെ മുതല്‍ ഫലം അറിഞ്ഞുതുടങ്ങും.
അമേരിക്കൻ തെരഞ്ഞെടുപ്പ് ഫലം പ്രവചനാതീതമെന്ന് പ്രശസ്ത മാധ്യമപ്രവർത്തകൻ എറിക് വിഷാർട്ട് പ്രതികരിച്ചു.
മാധ്യമങ്ങള്‍ ഒരു സ്ഥാനാർത്ഥിയെയും പിന്തുണയ്ക്കരുതെന്നാണ് തന്‍റെ അഭിപ്രായമെന്നും കമല ഹാരിസിനെ പിന്തുണയ്ക്കാനുള്ള തീരുമാനം വാഷിംഗ്ടണ്‍ പോസ്റ്റ് പിൻവലിച്ച സമയം പാളിയെന്നും വിഷാർട്ട് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.