പാലക്കാട്: വൃഷ്ടി പ്രദേശങ്ങളില്‍ കനത്ത മഴയില്‍ നീരൊഴുക്ക് കൂടിയതോടെ മലമ്പുഴ ഡാമിലെ ജലനിരപ്പ് പരമാവധിയിലെത്തി.
പരമാവധി ജലനിരപ്പായ 115.06 മീറ്ററിലെത്തിയതോടെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി. നാല് സ്പില്‍വേ ഷട്ടറുകള്‍ മൂന്നു സെന്റി മീറ്ററായാണ് ഉയര്‍ത്തിയത്. ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തിയത്. ഇതേ തുടര്‍ന്ന് കല്‍പ്പാത്തി, മുക്കൈ, ഭാരതപുഴയോരവാസികള്‍ക്ക് ജാഗ്രതാ നിർദേശം നല്കി. 2018 ശേഷം ആദ്യമായിട്ടാണ് പരമാവധി ജലനിരപ്പില്‍ എത്തുന്നത്. ഇതോടെ ഡാമിന്റെ പൂർണ സംഭരണ ശേഷിയായ 226 Mm3ലേക്ക് എത്തും. പരമാവധി ജലനിരപ്പില്‍ എത്തിയതിനാല്‍ ഡാം ടോപ്പിലേക്കുള്ള വിനോദ സഞ്ചരികളുടെ പ്രവേശനത്തില്‍ നിയന്ത്രണം ഏർപ്പെടുത്തും.മലമ്പുഴ ഡാമിലെ ജലനിരപ്പ് പരമാവധിശേഷിയായ 115.06 മീറ്ററിലേക്കെത്തി:, ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി, മഹാപ്രളയത്തിന് ശേഷം ഇതാദ്യം,
0
തിങ്കളാഴ്ച, നവംബർ 04, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.