തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ യുഎഇയിലേക്ക്:! ഗള്‍ഫ് മണ്ണില്‍ പൂരവിളമ്പരം നടത്തും,

യുഎഇയിലെ തൃശൂർ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനും. റോബോട്ടിക് ആനയായാണ് ആനപ്രേമികളുടെ പ്രിയ കൊമ്പൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എത്തുക.

ഇത്തവണ അഞ്ച് റോബോട്ടിക് ആനകളാണ് ഉള്ളത്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ, തിരുവമ്പാടി ശിവസുന്ദരൻ എന്നീ റോബോട്ടിക് ആനകളുടെ മിനുക്ക് പണികള്‍ നടക്കുകയാണ്.

കേരളത്തിലെ ആനപ്രേമികളെ ആവേശത്തിലാഴ്‌ത്താൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനോളം മറ്റാരുമില്ല. റോബോട്ടിക് ആനയുടെ രൂപത്തിലേക്ക് മാറ്റുന്നത് ഇതാദ്യമായാണെന്ന് ശില്‍പി സൂരജ് പറയുന്നു. നാട്ടില്‍ നിന്നാണ് ഇതിന്റെ മാതൃക ചെയ്തത്.

കണ്ടെയ്നറിലാണ് ഈ മാതൃക യുഎഇയിലെത്തിച്ചത്. നാട്ടിലെ തൃശൂർ പൂരം പോലെ തന്നെ തലയെടുപ്പോട് കൂടിയ നില്‍ക്കുന്ന ആനയാകും റോബോട്ടിക് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെന്നും ശില്‍പികള്‍ പറയുന്നു. അഞ്ച് ലക്ഷത്തോളം രൂപ ചെലവിലാണ് റോബോട്ടിക് ആനയെ നിർമിച്ചെടുത്തത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !